കൊച്ചി : സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ സർക്കാരിന് ഒരു പ്രതിസന്ധിയുമില്ലെന്ന് മന്ത്രി പി രാജീവ്. ഈ അസംബന്ധങ്ങൾ കേരളീയ സമൂഹം വിശ്വസിക്കില്ലെന്നും പി രാജീവ് പറഞ്ഞു. 99 സീറ്റോടെ അധികാരത്തിൽ വന്ന സർക്കാർ വികസന പ്രവർത്തനങ്ങളുമായി അതിവേഗത്തിൽ മുന്നോട്ട് പോകുകയാണ്. അരാചകത്വം സൃഷ്ടിച്ച് ഭരണത്തെ അട്ടിമറിക്കാനാണ് നീക്കമെന്നും പി രാജീവ് ആരോപിച്ചു.