ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ വിലക്കയറ്റം രൂക്ഷമായി തുടരുകയാണ്. ഒരു കിലോ അരിക്ക് 335 രൂപയും ആട്ടിറച്ചിക്ക് 1400 മുതല്‍ 1800 രൂപയുമാണ് വില. ചെറിയ പെരുന്നാള്‍ വിലക്കയറ്റത്തെ തുടര്‍ന്ന് ആഘോഷിക്കാനാകാത്ത അവസ്ഥയിലാണ് സാധാരണ ജനം. മൈദ, എണ്ണ, ഗ്യാസ് തുടങ്ങിയ ദൈനംദിന അവശ്യവസ്തുക്കള്‍ക്കെല്ലം വില വന്‍തോതില്‍ ഉയര്‍ന്നിട്ടുണ്ട്. ഒരു കിലോ ഉള്ളിക്ക് 180 പാകിസ്ഥാന്‍ രൂപയാണ് വില. 47 ശതമാനമാണ് പാകിസ്ഥാനിലെ വിലക്കയറ്റം. പെരുന്നാള്‍ അടുത്തപ്പോള്‍ പല സാധനങ്ങള്‍ക്കും പിന്നെയും വില കൂടി.