പാകിസ്ഥാൻ : ഓസ്ട്രേലിയൻ പര്യടനത്തിന് മുന്നോടിയായി പാകിസ്ഥാൻ പുതിയ ബൗളിംഗ് പരിശീലകരെ നിയമിച്ചു. മുൻ താരങ്ങളായ ഉമർ ഗുൽ, സയീദ് അജ്മൽ എന്നിവരെയാണ് ഫാസ്റ്റ്, സ്പിൻ ബൗളിംഗ് പരിശീലകരായി നിയമിച്ചത്. 2009 ടി20 ലോകകപ്പും 2012ലെ ഏഷ്യാ കപ്പും നേടിയ ടീമിലെ പ്രധാന അംഗങ്ങളായിരുന്നു ഇരുവരും. പാകിസ്ഥാൻ ഫാസ്റ്റ് ബൗളിംഗ് പരിശീലകൻ മോർണി മോർക്കൽ രാജിവെച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. ആറ് മാസത്തെ കരാറിൽ മോർക്കലിന് ഒരു മാസം കൂടി ബാക്കിയുണ്ട്. 2023 ഡിസംബർ 14 മുതൽ 2024 ജനുവരി 7 വരെ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയും, 2024 ജനുവരി 12 മുതൽ 21 വരെ ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയുമാകും ഇവരുടെ ആദ്യ ദൗത്യങ്ങൾ.