• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

സാമ്പത്തിക പ്രതിസന്ധിക്ക് കഞ്ചാവ് ‘മരുന്നാക്കാൻ’ പാകിസ്ഥാൻ, കൃഷി നിയമവിധേയമാക്കാൻ തീരുമാനം

by Web Desk 06 - News Kerala 24
May 9, 2024 : 9:28 am
0
A A
0
ന്യൂജേഴ്‌സിയിൽ കഞ്ചാവുകടകൾ വരുന്നു

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പുതിയ നീക്കവുമായി പാകിസ്ഥാൻ. ഔഷധ ആവശ്യങ്ങൾക്കായി കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കുകയും കൃഷി വ്യാപിപ്പിച്ച് ഇറക്കുമതി വർധിപ്പിക്കാനുമാണ് നീക്കം. കഴിഞ്ഞ ഫെബ്രുവരിയിൽ, പാകിസ്ഥാൻ സർക്കാർ ഇത് സംബന്ധിച്ച് ഓർഡിനൻസ് പാസാക്കിയിരുന്നു. ഓർഡിനൻസ് പ്രകാരം കഞ്ചാവ് നിയന്ത്രണ നിയന്ത്രണ അതോറിറ്റി (സിസിആർഎ) രൂപീകരിക്കുകയും ചെയ്തു. മെഡിക്കൽ, വ്യാവസായിക ആവശ്യങ്ങൾക്കായി കഞ്ചാവ് കൃഷി, വേർതിരിച്ചെടുക്കൽ, ശുദ്ധീകരണം, നിർമ്മാണം, വിൽപ്പന എന്നിവ നിയന്ത്രിക്കുന്നതിനാണ് അതോറിറ്റി രൂപീകരിച്ചത്. അതോറിറ്റിയിൽ 13 അംഗങ്ങൾ ഉൾപ്പെടും.

2020ൽ ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായിരിക്കെയാണ് ഇത്തരമൊരു അതോറിറ്റി രൂപീകരിക്കാൻ ആദ്യം നിർദേശിച്ചത്.ആഗോള കഞ്ചാവ് വിപണിയിൽ പ്രവേശിക്കുന്നതിന് പാകിസ്ഥാൻ സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി നിക്കി ഏഷ്യ റിപ്പോർട്ട് ചെയ്തു. കയറ്റുമതി, വിദേശ നിക്ഷേപം, ആഭ്യന്തര വിൽപ്പന എന്നിവയിലൂടെ വരുമാനം ഉണ്ടാക്കാൻ ഇതിലൂടെ സാധിക്കുമെന്ന് പാകിസ്ഥാൻ കൗൺസിൽ ഓഫ് സയൻ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (പിസിഎസ്ഐആർ) ചെയർമാൻ സയ്യിദ് ഹുസൈൻ അബിദി അൽ ജസീറയോട് പറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന് കഞ്ചാവ് വിപണനം പുതിയ ഊർജം നൽകിയേക്കുമെന്നും ഇദ്ദേഹം പറഞ്ഞു.

ഏഷ്യൻ ഡെവലപ്‌മെൻ്റ് ബാങ്കിൻ്റെ കണക്കനുസരിച്ച് പാക്കിസ്ഥാനിലെ പണപ്പെരുപ്പ നിരക്ക് 25% ആയി ഉയർരുകയും സാമ്പത്തിക വളർച്ച  1.9ശതമാനത്തിലെത്തുകയും ഒതുങ്ങുകയും ചെയ്തു. 2022 മെയ് മുതൽ തുടരുന്ന സാമ്പത്തിക പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്. ‌ഈ വർഷം ആഗോള കഞ്ചാവ് വിപണി 64.73 ബില്യൺ ഡോളറിലെത്തുമെന്നാണ് കണക്കുകൾ പറയുന്നത്. കഞ്ചാവിൻ്റെ ദുരുപയോഗം സാധ്യമാണ്, എന്നാൽ എഫിഡ്രിൻ (കുറഞ്ഞ രക്തസമ്മർദ്ദം ചികിത്സിക്കാൻ ഉപയോഗിക്കുന്നു) ഒരു ജീവൻ രക്ഷിക്കുന്ന മരുന്നാണെന്നും പാകിസ്ഥാൻ ഹെൽത്ത് കെയർ പ്രൊഫഷണൽ അഡ്നാൻ അമിൻ നിക്കി ഏഷ്യയോട് പറഞ്ഞു. അതേസമയം, കടുത്ത നിയന്ത്രണങ്ങളോടെയായിരിക്കും കൃഷിയെന്നും റിപ്പോർട്ടുകൾ പറയുന്നു.

വിനോദ ആവശ്യങ്ങൾക്കായി കഞ്ചാവ് വാങ്ങുന്നവർക്കും കർശനമായ പിഴ ചുമത്തും. അനധികൃതമായി കഞ്ചാവ് കൈവശം വെക്കുന്നവരിൽ നിന്ന് ഒരു കോടി പിഴ ഈടാക്കും. കമ്പനികൾക്ക് ഒരു കോടി മുതൽ 20 കോടിവരെയാണ് പിഴ. ഖൈബർ പഖ്തൂൺഖ്‌വ മേഖലയിലെ അനധികൃത കഞ്ചാവ് കൃഷി തടയാൻ പുതിയ തീരുമാനം സഹായിക്കുമെന്നും വിലയിരുത്തുന്നു. താബിലാൻ ഭരണത്തിലേറിയതുമുതൽ അഫ്​ഗാനിൽ കഞ്ചാവ് കൃഷി നിരോധിച്ചതും ​ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മൂന്ന് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴ, കേരള തീരത്ത് കടലാക്രമണ സാധ്യത; ജാഗ്രത വേണം, കാലാവസ്ഥാ പ്രവചനം

Next Post

കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു

കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു

പീച്ചി ഡാമിൽ കാണാതായ വിദ്യാർത്ഥിക്കായി തെരച്ചിൽ പുനരാരംഭിച്ചു; സംഭവം ഇന്നലെ വൈകിട്ട്

പീച്ചി ഡാമിൽ കാണാതായ വിദ്യാർത്ഥിക്കായി തെരച്ചിൽ പുനരാരംഭിച്ചു; സംഭവം ഇന്നലെ വൈകിട്ട്

കൊച്ചി ബിപിസിഎല്ലിലെ എല്‍പിസി ബോട്ടിലിങ് പ്ലാന്‍റിലെ ഡ്രൈവര്‍മാര്‍ പണിമുടക്കിൽ; പ്രതിസന്ധി

കൊച്ചി ബിപിസിഎല്ലിലെ എല്‍പിസി ബോട്ടിലിങ് പ്ലാന്‍റിലെ ഡ്രൈവര്‍മാര്‍ പണിമുടക്കിൽ; പ്രതിസന്ധി

ഇന്ത്യൻ വിനോദ സഞ്ചാരികൾക്ക് മാലദ്വീപ് വേണ്ട, ബന്ധം മെച്ചപ്പെടുത്താൻ വിദേശകാര്യമന്ത്രി ദില്ലിയിൽ

ഇന്ത്യൻ വിനോദ സഞ്ചാരികൾക്ക് മാലദ്വീപ് വേണ്ട, ബന്ധം മെച്ചപ്പെടുത്താൻ വിദേശകാര്യമന്ത്രി ദില്ലിയിൽ

വിറക് ശേഖരിക്കാനെത്തിയപ്പോൾ കണ്ടത് മനുഷ്യൻെറ അസ്ഥികൂടം; സംഭവം കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കായുള്ള ഭൂമിയിൽ

വിറക് ശേഖരിക്കാനെത്തിയപ്പോൾ കണ്ടത് മനുഷ്യൻെറ അസ്ഥികൂടം; സംഭവം കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കായുള്ള ഭൂമിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In