ജമ്മു: സിന്ധു ജല ഉടമ്പടി പ്രകാരമുള്ള രണ്ട് വൈദ്യുതി പദ്ധതികൾ പരിശോധിച്ച് ഇന്ത്യ-പാകിസ്താൻ പ്രതിനിധി സംഘം. ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലുള്ള ചെനാബ് താഴ്വരയിലെ നിർമാണത്തിലിരിക്കുന്ന പദ്ധതികളാണ് പരിശോധിച്ചത്.
40 അംഗ സംഘത്തിൽ വിദഗ്ധരുമുണ്ട്. അഞ്ചുവർഷത്തിനുശേഷം ആദ്യമായാണ് പാകിസ്താൻ സംഘം ജമ്മു-കശ്മീർ സന്ദർശിക്കുന്നത്. സൈനിക ക്യാമ്പിൽ ഇറങ്ങിയ സംഘം ദ്രബ്ഷല്ലയിലെ ജലവൈദ്യുതി പദ്ധതിക്കായുള്ള അണക്കെട്ട് പരിശോധിച്ചു.
തുടർന്ന്, മരുസുദാർ നദിയിലെ പകൽ ദുൽ ജലവൈദ്യുതി പദ്ധതിയും സന്ദർശിച്ചു. ഒമ്പത് വർഷത്തെ ചർച്ചകൾക്കുശേഷം 1960ലാണ് ഇന്ത്യയും പാകിസ്താനും സിന്ധു ജല ഉടമ്പടിയിൽ ഒപ്പുവെച്ചത്. മൂന്നംഗ പാകിസ്താൻ പ്രതിനിധി സംഘം 2019 ജനുവരിയിൽ ഉടമ്പടിക്ക് കീഴിലുള്ള ജലവൈദ്യുതി പദ്ധതികൾ പരിശോധിച്ചിരുന്നു.