ഇസ്ലാമാബാദ് : ഇമ്രാൻ സർക്കാരിനെതരായ അവിശ്വാസ പ്രമേയം ദേശീയ അസംബ്ലി ചർച്ചയ്ക്കെടുക്കും മുമ്പ് പാകിസ്ഥാനിൽ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങൾ. ഇന്ന് അടിയന്തര മന്ത്രിസഭായോഗം വിളിച്ച ഇമ്രാൻ ഖാൻ, സന്ധ്യയോടെ രാജ്യത്തെ അഭിസംബോധന ചെയ്യും. അവിശ്വാസ പ്രമേയം ചർച്ചയ്ക്കെടുക്കും മുമ്പ് തലസ്ഥാനത്തെത്താൻ പാർട്ടി എംപിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പാർലമെന്ററി പാർട്ടി യോഗവും ഇന്ന് ചേരും. അതേ സമയം ഭരണകക്ഷിയിലെ അടക്കം കൂടുതൽ എംപിമാരെ തങ്ങളുടെ പാളയിത്തിലെത്തിക്കാനുള്ള നീക്കങ്ങളിലാണ് പ്രതിപക്ഷ പാർട്ടികൾ.