പാലക്കാട് ∙ കൊല്ലങ്കോട് ഗൃഹനാഥന് തേനീച്ചയുടെ കുത്തേറ്റ് മരിച്ചു. പാലക്കോട്ടില്‍ പഴനി(74) ആണ് മരിച്ചത്. രണ്ടു പേര്‍ക്ക് പരുക്കേറ്റു. വീടിനു സമീപത്തെ ഹോട്ടലിലേക്ക് പോകുമ്പോഴാണ് പഴനിയെ തേനീച്ച ആക്രമിച്ചത്. ഉടനെ കൊല്ലങ്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതോടെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റി. അവിടെ വച്ചാണ് മരണം സ്ഥിരീകരിച്ചത്. കൊല്ലങ്കോടു സ്വദേശികളായ സുന്ദരൻ, സതീഷ് എന്നിവർക്കും കുത്തേറ്റു. ഇരുവരും കൊല്ലങ്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.