കൊല്ലങ്കോട്: തൊഴിലുറപ്പ് തൊഴിലാളികൾക്ക് തേനീച്ച ആക്രമണത്തിൽ പരിക്ക്. പയ്യല്ലൂർ തോണ്ടേക്കാട് തോട് പ്രവൃത്തിക്കിടെയാണ് വ്യാഴാഴ്ച രാവിലെ 11ഓടെ തേനീച്ച കൂട്ടം ആക്രമിച്ചത്.
പാർവതി (67), നിർമല (61), പ്രേമ മണി (59), വെള്ളക്കുട്ടി (63), പ്രസന്നകുമാരി (53), ബിന്ദു (46), ജാനകി ചന്ദ്രൻ (60), ജാനകി വേലായുധൻ (60), മീനാക്ഷി (70), ലീല മണി (56), മണി (70), ചന്ദ്രിക (59), കനകലത (52), നാരായണൻ (63), രുഗ്മണി(52), സുമ (30), കമലം (47), ശാന്ത (48), ശാന്ത സഹദേവൻ (53), ദേവി സ്വാമിനാഥൻ (50), സുഭദ്ര (47), കമലം രാഘവൻ (54) എന്നിവർക്കാണ് പരിക്കേറ്റത്.
തേണ്ടേക്കാട് വഴി യാത്ര ചെയ്യുകയായിരുന്ന ഓട്ടോ ഡ്രൈവർ പെരുമാളിനും (40) കുത്തേറ്റു. ഇവർ കൊല്ലങ്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സ നടത്തി. നാല് മണിക്കൂർ നിരീക്ഷണത്തിനുശേഷം എല്ലാവരും ആശുപത്രി വിട്ടു. പഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാൽ, പഞ്ചായത്ത് അംഗങ്ങളായ രാധാ പഴണിമല, ശിവദാസൻ, കെ. ഷൺമുഖൻ എന്നിവർ ആശുപത്രിയിലെത്തി.