പാലക്കാട്: പാലക്കാട് ജില്ലയിൽ ബാലവിവാഹം നടന്നതിനെ തുടർന്ന് ഭർത്താവിനെതിരെ കേസെടുത്തു. ബാലവിവാഹ നിരോധന നിയമപ്രകാരമാണ് ഭർത്താവിനെതിരെ ചെർപ്പുളശ്ശേരി പൊലീസ് കേസെടുത്തത്. പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരെയും കേസെടുത്തു. സിഡബ്ല്യുസി നിർദേശത്തെ തുടർന്നാണ് പൊലീസ് കേസെടുത്തത്. സംഭവത്തിനു ശേഷം മൂന്നു പേരും ഒളിവിലെന്ന് പൊലീസ് പറഞ്ഞു.
ചെർപ്പുളശേരി സ്വദേശിനിയായ 17 കാരിയെ വിവാഹം ചെയ്തത് ജൂൺ 29നാണ്. വിവാഹം നടന്നത് തൂത ക്ഷേത്രത്തിലായിരുന്നു. സംഭവത്തിൽ തുടർ അന്വേഷണത്തിൽ കൂടുതൽ പേരെ പ്രതി ചേർക്കുമെന്ന് പൊലീസ് അറിയിച്ചു.