പാലക്കാട്: പാലക്കാട് കൽപ്പാത്തി ക്ഷേത്രത്തിൽ നടൻ വിനായകൻ രാത്രി എത്തിയതിനെ ചൊല്ലി വിവാദം. രാത്രി 11 മണിയ്ക്ക് ക്ഷേത്രത്തിൽ പ്രവേശിക്കണമെന്ന വിനായകൻ്റെ ആവശ്യം ഭാരവാഹികൾ തള്ളുകയായിരുന്നു. തുടർന്ന് നാട്ടുകാരും വിനായകനും തമ്മിൽ വാക്കുതർക്കം ഉണ്ടായി. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തിങ്കളാഴ്ച രാത്രി 11 മണിയ്ക്കാണ് സംഭവം നടന്നത്. ക്ഷേത്രത്തിന്റെ നട അടച്ച ശേഷം കല്‍പ്പാത്തിയിൽ എത്തിയതായിരുന്നു നടൻ. തുടർന്ന് ക്ഷേത്രത്തിൽ പ്രവേശിക്കണം എന്ന് വിനായകൻ ആവശ്യപ്പെടുകയായിരുന്നു. നാട്ടുകാർ ഇത് തടഞ്ഞു. ഈ സമയം പട്രോളിഗിനെത്തിയ പൊലീസ് ഇടപെട്ട് വിനായകനെ തിരിച്ചയക്കുകയായിരുന്നു. സംഭാവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പുറം ലോകം ഇക്കാര്യം അറിയുന്നത്.
ഇതിന് പിന്നാലെ, ജാതി വിവേചനം മൂലമാണ് വിനായകനെ ക്ഷേത്രത്തിൽ കയറ്റാത്തതെന്ന തരത്തിൽ ഒരു വിഭാഗം ആക്ഷേപമുന്നയിച്ചു. എന്നാൽ ഇത്തരം വാർത്തകൾ വ്യാജമെന്ന് ക്ഷേത്രം ഭാരവാഹികൾ വ്യക്തമാക്കി. രാത്രി പതിനൊന്നു മണി കഴിഞ്ഞതിനാൽ ക്ഷേത്രത്തിൽ പ്രവേശിക്കാൻ സാധിക്കില്ലെന്നാണ് അറിയിച്ചതെന്നും മറ്റു തർക്കങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. കാസര്‍ഗോള്‍ഡ് എന്ന ചിത്രമാണ് വിനായകന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ആസിഫ് അലിയും പ്രധാന വേഷത്തില്‍ത്തിയ ചിത്രം സംവിധാനം ചെയ്തത് മൃദുൽ നായർ ആയിരുന്നു. പൊലീസ് ഓഫീസര്‍ ആയിട്ടാരുന്നു വിനായകന്‍ എത്തിയത്. ജയിലര്‍ എന്ന ചിത്രമാണ് തമിഴില്‍ വിനായകന്‍റേതായി റിലീസ് ചെയ്തത്. രജനികാന്ത് നായികനായി എത്തിയ ഈ ചിത്രത്തിലെ താരത്തിന്‍റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്തിടെ കണ്ട ഏറ്റവും മികച്ച വില്ലന്‍ കഥാപാത്രം എന്നായിരുന്നു ജയിലര്‍ കണ്ട ഓരോരുത്തരും വിനായകനെ കുറിച്ച് പറഞ്ഞത്.