തിരുവനന്തപുരം : സി പി ഐഎം പാലക്കാട്-കൊല്ലം ജില്ലാ സമ്മേളനങ്ങള്‍ ഇന്ന് സമാപിക്കും. പാലക്കാട് പൊതു ചര്‍ച്ചയില്‍ വിഭാഗീയത പ്രകടമാണ്. വിഭാഗീയതക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് സംസ്ഥാന നേതൃത്വം മുന്നറിയിപ്പ് നല്കി. അതേസമയം കൊല്ലത്ത് ജില്ലാ സെക്രട്ടറിയായി എസ് സുദേവന് തുടരും. ഇടുക്കി ജില്ലാ സമ്മേളനത്തിന് നാളെ കുമളിയില്‍ തുടക്കമാകും. പാലക്കാട്ടെ സിപിഐഎം വിഭാഗീയതയില്‍ നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്തെത്തിയിരുന്നു. വിഭാഗീയ ശ്രമങ്ങളെ ഒരുതരത്തിലും അംഗീകരിക്കില്ല. പാര്‍ട്ടിയില്‍ ചില നേതാക്കള്‍ തുരുത്തുകള്‍ സൃഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരം തുരുത്തുകള്‍ക്ക് കൈകാലുകള്‍ മുളയ്ക്കുന്നതും കാണുന്നു. വിഭാഗീയത ആവര്‍ത്തിച്ചാല്‍ പാര്‍ട്ടി പാര്‍ട്ടിയുടെ വഴിയെ പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
വിഭാഗീയത ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും. സംസ്ഥാനതലത്തില്‍ വിഭാഗീയത പൂര്‍ണമായും ഒഴിവാക്കാന്‍ കഴിഞ്ഞവെന്നും പിണറായി വിജയന് പറഞ്ഞു. സംഘടനാ റിപ്പോര്‍ട്ടിനുള്ള മറുപടിയിലാണ് പിണറായിയുടെ പരാമര്‍ശം.