പാലക്കാട് ∙ ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ, കൊലപാതകത്തിൽ പങ്കെടുത്തയാള്‍ അടക്കം മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. മൂന്ന് ബൈക്കുകളിലായെത്തിയ ആറുപേരില്‍ ഒരാളാണ് പിടിയിലായത്. ഗൂഢാലോചനയില്‍ പങ്കെടുക്കുകയും രക്ഷപ്പെടാന്‍ സഹായിച്ചവരുമാണ് മറ്റ് രണ്ടുപേര്‍. ഇവരുടെ അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തും. കേസില്‍ നേരത്തേ ഏഴുപേരെ അറസ്റ്റ് ചെയ്തിരുന്നു.
ഏപ്രിൽ 16ന് ഉച്ചയ്ക്ക് ഒരു മണിയോടെ പാലക്കാട് മേലാമുറി ജംക്ഷനു സമീപമുള്ള കടയിൽ മൂന്നു ബൈക്കിലെത്തിയ ആറംഗ സംഘം ശ്രീനിവാസനെ വെട്ടിവീഴ്ത്തുകയായിരുന്നു. ഏപ്രിൽ 15ന് പോപ്പുലർ ഫ്രണ്ട് എലപ്പുള്ളി ഏരിയ സെക്രട്ടറി കുപ്പിയോട് എ.സുബൈർ (43) കൊല്ലപ്പെട്ടിരുന്നു. സുബൈറിന്റെ പോസ്റ്റ്മോർട്ടം നടപടികൾ നടക്കുന്നതിനിടെയായിരുന്നു കൊലപാതകം.