• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, December 16, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പാമ്പാട, ഉണ്ണിമേരി മുതൽ കടൽമാക്രി വരെ; കടലറിവുകൾ തേടി ഫിഷ് വോക്, സംഘടിപ്പിച്ചത് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

by Web Desk 06 - News Kerala 24
October 20, 2024 : 10:35 am
0
A A
0
പാമ്പാട, ഉണ്ണിമേരി മുതൽ കടൽമാക്രി വരെ; കടലറിവുകൾ തേടി ഫിഷ് വോക്, സംഘടിപ്പിച്ചത് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചി: കടലറിവുകൾ തേടി ഗവേഷകർക്കൊപ്പം മത്സ്യപ്രേമികളുടെ ഫിഷ് വോക്. പൊതുജനങ്ങൾക്കായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) ഒരുക്കിയ ഫിഷ് വോക് മീനുകളെ കുറിച്ചും മറ്റ് കടൽ ജൈവവൈവിധ്യങ്ങളെ കുറിച്ചുമുള്ള അറിവുകൾ പകരുന്നതായിരുന്നു. സിഎംഎഫ്ആർഐയിലെ ഗവേഷക സംഘത്തിനൊപ്പം വിദ്യാർത്ഥികളും പൊതുജനങ്ങളും ആദ്യ ഘട്ട ഫിഷ് വോകിൽ പങ്കാളികളായി. മുനമ്പം ഫിഷറീസ് ഹാർബറിലേക്കായിരുന്നു സംഘത്തിന്റെ പഠനയാത്ര. കടലിൽ നിന്ന് പിടിച്ചെടുക്കുന്ന മത്സ്യവൈവിധ്യങ്ങളുടെ ലാൻഡിംഗ് നേരിൽ കാണാനും അവയുടെ പ്രത്യേകതകൾ മനസ്സിലാക്കാനും ഫിഷ് വോക് അവസരമൊരുക്കി. ഒമ്പത് ട്രോൾ ബോട്ടുകളിൽ നിന്നെത്തിച്ച മത്സ്യയിനങ്ങൾ നിരീക്ഷണ വിധേയമാക്കി. പാമ്പാട, കണവ, കൂന്തൽ, തിരിയാൻ, ഉണ്ണിമേരി, കടൽമാക്രി തുടങ്ങിയ ഇനങ്ങളാണ് കൂടുതലായും ഉണ്ടായിരുന്നത്.  ഫിഷ് മീൽ വ്യവസായത്തിനായി പോകുന്ന മറ്റ് മീനുകളുമുണ്ടായിരുന്നു. മത്സ്യബന്ധന രീതികൾ, ഉപയോഗിക്കുന്ന വലകൾ തുടങ്ങി സമുദ്ര ആവാസ വ്യവസ്ഥയിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ സ്വാധീനം ഉൾപ്പെടെ നിരവധി അറിവുകൾ സിഎംഎഫ്ആർഐ ശാസ്ത്രജ്ഞർ മത്സ്യപ്രേമികളുമായി പങ്കുവെച്ചു.

രാവിലെ 5.30നാണ് സംഘം പഠനയാത്ര ആരംഭിച്ചത്. ഡോ മിറിയം പോൾ ശ്രീറാം, ഡോ ആർ രതീഷ്‌കുമാർ, അജു രാജു, ശ്രീകുമാർ കെ എം, സജികുമാർ കെ കെ എന്നിവരടങ്ങുന്ന സിഎംഎഫ്ആർഐയിലെ സംഘം ഫിഷ് വോകിന് നേതൃത്വം നൽകി. വിവിധ ഘട്ടങ്ങളിലായി നടത്തുന്ന ഫിഷ് വോകിന് പൊതുജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സിഎംഎഫ്ആർഐ അറിയിച്ചു. സ്‌കൂൾ വിദ്യാർത്ഥികൾ തൊട്ട് ഡോക്ടർമാർ, കോളേജ് അധ്യാപകർ, പ്രതിരോധ സേന, പോലീസ് ഉദ്യോഗസ്ഥർ, സീഫുഡ് മേഖലയിൽ പ്രവർത്തിക്കുന്നവർ തുടങ്ങി നാനാതുറകളിലുള്ളവർ അപേക്ഷകരായുണ്ട്. 70 വയസ്സ് കഴിഞ്ഞവരും അപേക്ഷകരിലുണ്ട്.  വിവിധ ഘട്ടങ്ങളിലായി എല്ലാ അപേക്ഷകരെയും ഫിഷ് വോകിന്റെ ഭാഗമാക്കുമെന്ന് കോർഡിനേറ്റർ ഡോ മിറിയം പോൾ ശ്രീറാം പറഞ്ഞു.

അടുത്ത ഫിഷ് വോക് ഒക്ടോബർ 26ന് ചെല്ലാനത്താണ്. ഗവേഷകർക്കായി പ്രത്യേക പഠന യാത്രയും നടത്തും. വിവിധ ജില്ലകളിലെ സ്‌കൂൾ, കോളേജ് അധികൃതരും ഫിഷ് വോകിന്റെ ഭാഗമാകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വികാസ് യാദവിനെ കൈമാറാൻ നിയമതടസ്സമുണ്ടെന്ന് ഇന്ത്യ അമേരിക്കയെ അറിയിക്കും; ഡേവിഡ് ഹെഡ്‍ലിയെ കൈമാറാൻ ആവശ്യപ്പെടും

Next Post

‘പ്രിയപ്പെട്ട സഖാവ് വി എസ്സിന്’; ജന്മദിന ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
‘പ്രിയപ്പെട്ട സഖാവ് വി എസ്സിന്’; ജന്മദിന ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

'പ്രിയപ്പെട്ട സഖാവ് വി എസ്സിന്'; ജന്മദിന ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മോഷണത്തിൽ വൻ ട്വിസ്റ്റ്; നിവേദ്യ ഉരുളി മോഷ്ടിച്ചതല്ല, ജീവനക്കാരൻ തന്നതെന്ന് മൊഴി

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മോഷണത്തിൽ വൻ ട്വിസ്റ്റ്; നിവേദ്യ ഉരുളി മോഷ്ടിച്ചതല്ല, ജീവനക്കാരൻ തന്നതെന്ന് മൊഴി

നടൻ ബാല അറസ്റ്റിൽ, മുൻ ഭാര്യ നൽകിയ പരാതിയിൽ പൊലീസ് നടപടി

ബാല വീണ്ടും വിവാഹിതനാകുന്നു, വധു ആര്?, പ്രതികരണവുമായി നടൻ

പ്രതിഷേധം ഭയന്ന് പിൻമാറ്റം; മുഖ്യമന്ത്രിക്കൊപ്പമുള്ള പരിപാടിയിൽ നിന്ന് വിട്ടുനിന്ന് കണ്ണൂർ കളക്ടർ അരുൺ വിജയൻ

പ്രതിഷേധം ഭയന്ന് പിൻമാറ്റം; മുഖ്യമന്ത്രിക്കൊപ്പമുള്ള പരിപാടിയിൽ നിന്ന് വിട്ടുനിന്ന് കണ്ണൂർ കളക്ടർ അരുൺ വിജയൻ

യുപിയിൽ വാഹന ഷോറൂമിന് തീയിട്ട് നാട്ടുകാർ, ചാരമായത് 38 വാഹനങ്ങൾ, അരക്കോടി രൂപയുടെ നഷ്ടം, ഉടമ ചികിത്സയിൽ

യുപിയിൽ വാഹന ഷോറൂമിന് തീയിട്ട് നാട്ടുകാർ, ചാരമായത് 38 വാഹനങ്ങൾ, അരക്കോടി രൂപയുടെ നഷ്ടം, ഉടമ ചികിത്സയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In