ന്യൂഡൽഹി: ജൂൺ അവസാനത്തോടെ പാന്‍കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ അധികഫീസ് നൽകേണ്ടിവരുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് അറിയിച്ചു. ജൂൺ 30 ന് ശേഷം പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് 1000 രൂപയാണ് അധികമായി നൽകേണ്ടത്. നികുതിദായകർ പാനും ആധാറും ബന്ധിപ്പിക്കുന്നതിന് 2022 ഏപ്രിൽ 1 മുതൽ മൂന്ന് മാസം വരെ 500 രൂപയും അതിനുശേഷം 1000 രൂപയും ഫീസായി നൽകണമെന്നാണ് വാർത്താകുറിപ്പിൽ പറയുന്നത്.