തിരുവനന്തപുരം : തിരുവനന്തപുരത്ത് കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ജീവനക്കാരന് അറസ്റ്റിൽ. കോട്ടുകാല്‍ ഗ്രാമപഞ്ചായത്ത് ക്ലാര്‍ക്ക് ശ്രീകുമാറിനെയാണ് വിജിലന്‍സ് സംഘം പിടികൂടിയത്. ഹോം സ്റ്റേ ലൈസന്‍സ് പുതുക്കാന്‍ 10,000 രൂപ ശ്രീകുമാര്‍ കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നു. ഈ പണം വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് ശ്രീകുമാറിനെ പിടികൂടിയത്. വിജിലന്‍സ് എസ്പി ജയശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശ്രീകുമാറിനെ പിടികൂടിയത്.