കൊല്ലം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പഞ്ചായത്ത് അംഗം അറസ്റ്റില്‍. കൊറ്റങ്കര ഗ്രാമപഞ്ചായത്ത് അംഗം ടി എസ് മണിവര്‍ണ്ണനാണ് പിടിയിലായത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ പിതാവിന്റെ പരാതിയിലാണ് അറസ്റ്റ് ഉണ്ടായത്. ഇക്കഴിഞ്ഞ 24-ന് വൈകിട്ട് മണിവര്ണന് തന്നെ ബലമായി പിടിച്ചുകൊണ്ടുപോയെന്ന് പോലീസിന് പെണ്‍കുട്ടി മൊഴിനല്‍കി.