മഞ്ചേരി> പാണ്ടിക്കാട് പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച പന്തല്ലൂർ ആലുങ്ങൽ മൊയ്തീൻകുട്ടിയുടെ (36) മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. അസുഖ ബാധിതനായതിനാൽ ഹൃദയത്തിന്റെ ഒരുഭാഗത്തിന്റെ പ്രവർത്തനം പൂർണമായും നിലച്ചതാണ് മരണകാരണമായത്.
മൃതദേഹത്തിൽ മർദനമേറ്റ പാടുകളോ മുറിവുകളോ കണ്ടെത്താനായില്ല. മൽപ്പിടുത്തം നടന്നതിന്റെ തെളിവുകളും മൃതദേഹത്തിൽ ഇല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ചെവാഴ്ച്ച വൈകിട്ട് അഞ്ചോടെയാണ് മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ ഫോറൻസിക് വിഭാഗം മേധാവി ഹിതേഷ് ശങ്കറിന്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചത്.
ഉൽസവത്തർക്കത്തിൽ പൊലീസ് മൊയ്തീൻകുട്ടിയെവിളിച്ചുവരുത്തുകയായിരുന്നു. ഇതിനിടെ തളർന്നുവീണതിന് മൊയ്ദീൻകുട്ടി സ്റ്റേഷനിൽ തളർന്നു വീണു. പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ എത്തിച്ചു. ചികിൽസയിലിരിക്കെ ചെവാഴ്ച്ച പുലർച്ചയാണ് മരിച്ചത്. പൊലീസ് മർദിച്ചെന്നായിരിന്നു ബന്ധുക്കളുടെ ആരോപണം. മൊയ്തീൻകുട്ടിയുടെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല. ഇയാൾക്ക് മർദനമേറ്റോയെന്ന് അന്വേഷിക്കുമെന്ന് എസ്പിയും വ്യക്തമാക്കിയിരുന്നു.