• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പാനൂർ വിഷ്ണുപ്രിയ കൊലപാതകം; നാടിനെ നടുക്കിയ ക്രൂരകൊലപാതകത്തിൽ വിചാരണ ഇന്ന് മുതല്‍

by Web Desk 06 - News Kerala 24
September 21, 2023 : 10:39 am
0
A A
0
പാനൂർ വിഷ്ണുപ്രിയ കൊലപാതകം; നാടിനെ നടുക്കിയ ക്രൂരകൊലപാതകത്തിൽ വിചാരണ ഇന്ന് മുതല്‍

കണ്ണൂർ: കണ്ണൂർ പാനൂർ വി​ഷ്ണു​പ്രി​യ കൊ​ല​ക്കേ​സി​ൽ വിചാരണ ഇന്ന് തുടങ്ങും. ത​ല​ശ്ശേ​രി അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി​ കേസിൽ വാ​ദം കേ​ൾ​ക്കും. 2022 ഒക്ടോബർ 22 നായിരുന്നു നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം. നവംബർ 11 വ​രെ തു​ട​രും. ഒന്നരമാസം കൊണ്ടാണ് പാനൂർ പോലീസ് കുറ്റപത്രം സമർപ്പിച്ചത്. പ്രണയപകയായിരുന്നു കൊലപാതക കാരണമെന്നായിരുന്നു കുറ്റപത്രം. കഴിഞ്ഞ ഒക്ടോബർ 22നായിരുന്നു പാനൂരിനെ നടുക്കിയ ക്രൂരമായ കൊലപാതകം. മാനന്തേരി സ്വദേശി എ. ശ്യാംജിത്താണ് കേസിലെ പ്രതി. വിഷ്ണുപ്രിയയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി കയ്യിൽ കരുതിയ മാരകായുധമുങ്ങളുപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മരിച്ച ശേഷവും കുത്തിപ്പരിക്കേൽപ്പിച്ചതായി കണ്ടെത്തി. സംഭവദിവസം അറസ്റ്റിലായ പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കേസിൽ 73 സാക്ഷികളെ വിസ്തരിക്കും. പ്രതിയുടെ ജാമ്യാപേക്ഷ രണ്ടുതവണ ജില്ലാ കോടതി തള്ളിയിരുന്നു.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണുപ്രിയ (23) പ്രണയപ്പകയിൽ അതിദാരുണമായി കൊല്ലപ്പെട്ടത്. ഉച്ചയോടെ യുവതിയെ വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾക്കായി കുടുംബ വീട്ടിലായിരുന്നു യുവതി. രാവിലെ വസ്ത്രം മാറാനും മറ്റുമായി സ്വന്തം വീട്ടിലേക്ക് വന്നതായിരുന്നു. മകൾ തിരികെ വരാൻ വൈകിയതോടെ അന്വേഷിച്ചിറങ്ങിയ അമ്മയാണ് വിഷ്ണുപ്രിയയെ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ വീട്ടിനകത്ത് കണ്ടെത്തിയത്.

അറസ്റ്റിലായ അന്നുമുതൽ യാതൊരു കൂസലോ കുറ്റബോധമോ ഇല്ലാതെയാണ് ശ്യാംജിത്ത് അന്വേഷണത്തെ നേരിട്ടതും മൊഴി നൽകിയതും. ‘എനിക്കിപ്പോൾ 25 വയസേയുള്ളൂ. 14 വർഷമല്ലേ ശിക്ഷ? അത് ഗൂഗിളിൽ ഞാൻ കണ്ടിട്ടുണ്ട്. 39-ാം വയസിൽ പുറത്തിറങ്ങും. തനിക്കൊന്നും നഷ്ടപ്പെടാനില്ല’ എന്നാണ് അന്വേഷണ ഉദ്യോ​ഗസ്ഥരോട് ശ്യാംജിത്ത് പറഞ്ഞത്.

കേസില്‍ അറസ്റ്റിലായ ശ്യാംജിത്ത് വിഷ്ണുപ്രിയയെ കൂടാതെ മറ്റൊരു കൊലപാതകം കൂടെ ആസൂത്രണം ചെയ്തിരുന്നുവെന്നുള്ള വിവരം കൂടെ പൊലീസിന് ലഭിച്ചിരുന്നു. വിഷ്ണുപ്രിയയുടെ പൊന്നാനി സ്വദേശിയായ സുഹൃത്തിനെയും കൊല്ലാനാണ് ശ്യാംജിത്ത് പദ്ധതിയിട്ടത്. ഇയാൾ വിഷ്ണുപ്രിയയുമായി പ്രണയത്തിലാണെന്ന് ശ്യാംജിത് സംശയിച്ചിരുന്നു. പ്രണയം തകർന്നതാണ് പകയിലേക്ക് എത്തിയത്. പ്രണയം പെൺകുട്ടി അവസാനിപ്പിച്ചതോടെ ശ്യാംജിത്തിന് സംശയം തുടങ്ങി. സുഹൃത്തുമായി പ്രണയത്തിലാണെന്ന് സംശയിച്ചു. ഇതോടെയാണ് വിഷ്ണുപ്രിയയെയും സുഹൃത്തിനെയും കൊല്ലാൻ തീരുമാനിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മകളെ തട്ടിക്കൊണ്ട് പോയെന്ന പരാതി പിന്‍വലിക്കാന്‍ സ്ത്രീയെ തല്ലി പോലീസുകാര്‍, വിവാദമായപ്പോള്‍ നടപടി

Next Post

ഗൂഗിൾ മാപ്പ് വഴി തെറ്റിച്ചു, നദിയിൽ വീണ 30കാരൻ കൊല്ലപ്പെട്ടു, ടെക് ഭീമനെതിരെ നിയമ നടപടിയുമായി കുടുംബം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഗൂഗിൾ മാപ്പ് വഴി തെറ്റിച്ചു, നദിയിൽ വീണ 30കാരൻ കൊല്ലപ്പെട്ടു, ടെക് ഭീമനെതിരെ നിയമ നടപടിയുമായി കുടുംബം

ഗൂഗിൾ മാപ്പ് വഴി തെറ്റിച്ചു, നദിയിൽ വീണ 30കാരൻ കൊല്ലപ്പെട്ടു, ടെക് ഭീമനെതിരെ നിയമ നടപടിയുമായി കുടുംബം

അടുത്ത വീട്ടിലെ സ്വര്‍ണം മോഷ്ടിച്ച് പണയം വച്ചു, കേസായതോടെ തിരികെ നൽകി തടിയൂരി യുവതി

സ്വർണവിലയിൽ വമ്പൻ ഇടിവ്

റിഫ്രഷർ ഡ്രിങ്ക്‌സിൽ പഴച്ചാറില്ല; സ്റ്റാർബക്‌സിനെതിരെ അന്വേഷണത്തിനുത്തരവ്

റിഫ്രഷർ ഡ്രിങ്ക്‌സിൽ പഴച്ചാറില്ല; സ്റ്റാർബക്‌സിനെതിരെ അന്വേഷണത്തിനുത്തരവ്

പഠിച്ചില്ല ; ട്യൂഷന്‍ ക്ലാസില്‍ നാലാം ക്ലാസുകാരിയെ നഗ്‌നയാക്കി മര്‍ദ്ദിച്ച് അധ്യാപിക

ഉരുട്ടിക്കളിച്ച ടയർ ദേഹത്ത് തട്ടിയതിന് മലപ്പുറത്ത് അതിഥി തൊഴിലാളി ആറാം ക്ലാസുകാരനെ മർദ്ദിച്ചു

സംസ്ഥാനത്ത് ഇക്കുറി മൺസൂൺ സാധാരണ നിലയിലെന്ന് പ്രവചനം ; സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In