തിരുവനന്തപുരം: എല്ലാ മനുഷ്യരും ഒരുമിച്ചുള്ള ജീവിതം ഉറപ്പാക്കാനുള്ള പോരാട്ടമാണ് കേരളം നടത്തുന്ന സമരമെന്ന് തിരുവനന്തപുരം ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ.
നന്മയും തിന്മയും തിരിച്ചറിയുന്ന കേരളത്തിലെ ജനങ്ങൾ എല്ലാം ഉൾക്കൊള്ളുമെന്ന് പൂർണ വിശ്വാസമുണ്ട്. കേരളം എങ്ങനെ ചിന്തിക്കുന്നുവെന്ന് രാജ്യം ഭരിക്കുന്നവർക്ക് മനസ്സിലാകണം. അതിനു വേണ്ടിയുള്ള പോരാട്ടമായി ഈ തെരഞ്ഞെടുപ്പിനെ കാണണമെന്നും അദ്ദേഹം പറഞ്ഞു.