രാജ്യത്തെ സുരക്ഷിതമായ നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക്. അക്കൗണ്ടിലെ നിക്ഷേപം എത്രയുണ്ടെന്ന് പരിശോധിക്കാൻ ഇനി എളുപ്പത്തിൽ സാധിക്കും. പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് പദ്ധതിക്കായി കേന്ദ്ര സർക്കാർ ഇ-പാസ്ബുക്ക് അവതരിപ്പിച്ചിരിക്കുകയാണ്. ഉപഭോക്താക്കൾക്കായി ഈ സൗകര്യം ഉടനെ ലഭ്യമാക്കുമെന്ന് കേന്ദ്ര വാർത്താവിനിമയ സഹമന്ത്രി ദേവുസിൻ ചൗഹാൻ അറിയിച്ചു. ഇതിലൂടെ അക്കൗണ്ട് ഉടമകൾക്ക് അവരുടെ പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് അക്കൗണ്ട് പാസ്ബുക്ക് ഓൺലൈനായി പരിശോധിക്കാൻ കഴിയും. ഇ-പാസ്ബുക്ക് മുഖേന പോസ്റ്റ് ഓഫീസിൽ നേരിട്ട് എത്താതെ തന്നെ ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകളിലെ ഇടപാടുകൾ പരിശോധിക്കാം. നിക്ഷേപ തുകയും പലിശയുമെല്ലാം വീട്ടിലിരുന്ന് തന്നെ അറിയാം. നേരത്തെ മിനി സ്റ്റേറ്റ്മെന്റ് ആയി മാത്രമായിരുന്നു ഉപയോക്താക്കൾക്ക് അക്കൗണ്ട് വിവരങ്ങൾ അറിയാൻ കഴിഞ്ഞിരുന്നത്. ഇനി മുതൽ പാസ്ബുക്ക് വിവരങ്ങൾ എല്ലാം അറിയാൻ സാധിക്കും.
ഇ-പാസ്ബുക്ക് സൗകര്യം വഴി പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് അക്കൗണ്ട് പാസ്ബുക്ക് എങ്ങനെ ആക്സസ് ചെയ്യാമെന്നത് അറിയാം.
1] പോസ്റ്റ് ഓഫീസ് ആപ്പിൽ ലോഗിൻ ചെയ്യുക;
2] മൊബൈൽ ബാങ്കിംഗിലേക്ക് പോകുക;
3] നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ നൽകുക.
4] ‘ഗോ’ ബട്ടണിൽ ക്ലിക്ക് ചെയ്യുക;
5] ഡാഷ്‌ബോർഡിലേക്ക് തുറക്കും
6] ഇവിടെ നിങ്ങൾക്ക് ബാലൻസും സ്റ്റേറ്റ്‌മെന്റും പരിശോധിക്കാനുള്ള ഒരു ഓപ്ഷൻ ലഭിക്കും;
7] മിനി സ്റ്റേറ്റ്‌മെന്റ് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് ഓപ്ഷനും ലഭിക്കും
8] സ്റ്റേറ്റ്മെന്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക;
9] പാസ്ബുക്ക് സ്റ്റേറ്റ്മെന്റ് കാണാൻ ആഗ്രഹിക്കുന്ന കാലയളവ് തിരഞ്ഞെടുക്കുക;
10] പാസ്സ്‌ബുക്ക് ഡൗൺലോഡ് ചെയ്യുക