പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 142 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 206 പേര് രോഗമുക്തരായി. ഇതുവരെ ആകെ 263956 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 260662 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1061 പേര് രോഗികളായിട്ടുണ്ട്. ഇതില്‍ 1044 പേര് ജില്ലയിലും 17 പേര് ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഗവണ്മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 1871 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുളള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ താഴെപ്പറയുന്നവയാണ്.
1. തിരുവല്ല 17
2. ചെന്നീര്‍ക്കര 9
3. പന്തളം 7
4. ആറന്മുള 6
5. പത്തനംതിട്ട 5