പത്തനംതിട്ട: കോന്നിയിൽ ഡി.വൈ.എഫ്.ഐ നേതാവിന് വെട്ടേറ്റു. കോന്നി ഡിവൈഎഫ്ഐ പ്രമാടം മേഖല പ്രസിഡൻ്റും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ആർ ജി അനൂപ് (30) നാണ് വെട്ടേറ്റത്. അംഗ പരിമിതൻ കൂടിയായ അനൂപ് ലോട്ടറി വിൽപ്പന നടത്താൻ വേണ്ടി മേഖല സെക്രട്ടറി ജിബിൻ ജോർജിനൊപ്പം വി കോട്ടയത്ത് പോകും വഴി കൊട്ടി പിള്ളേത്ത് പടിയിൽ വച്ച് പകൽ 2.30 ഓടെ വള്ളിക്കോട് സ്വദേശികളായ ജിഷ്ണു ശശികുമാർ ,വിഷ്ണു, ഹരികൃഷ്ണൻ, പ്രമാടം സ്വദേശി ഈശൻ ഒമ്നി ഡാനിയേൽ എന്നിവർ വടിവാളുമായി അനുപും ജിബിനും സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തെ പിന്തുടർന്ന് എത്തി അംഗ പരിമിതനെന്ന പരിഗണനപോലും നൽകാതെ മർദ്ധിക്കുകയും വടിവാൾ ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു.
മൂന്ന് മാസം മുൻപ് പ്രമാടത്ത് പെൺകുട്ടിയെ വീട്ടിൽ കയറി അക്രമിച്ചതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തതിന് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി എം അനീഷ് കുമാർ, ജോയിൻ്റ സെക്രട്ടറി എം അഖിൽ, മേഖല സെക്രട്ടറി ജിബിൻ ,അഭിരാജ് എന്നിവരെ ജിഷ്ണുണുവിൻ്റെ നേതൃത്വത്തിൽ മർദ്ധിച്ചിരുന്നു. അന്ന് തലനാരിഴയ്ക്കാണ് അനുപ് രക്ഷപ്പെട്ടത്.അനൂപിനെ വെട്ടിയതിൽ പ്രതിഷേധിച്ച് ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ജില്ലാ വൈസ് പ്രസിഡൻ്റ് എം അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റി അംഗം സി സുമേഷ് അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡൻ്റ് വി ശിവകുമാർ ,ജോയിൻ്റ് സെക്രട്ടറി എം അഖിൽ, മേഖല സെക്രട്ടറി ജിബിൻ ജോർജ് എന്നിവർ സംസാരിച്ചു.