കോഴിക്കോട്: സ്ത്രീകളായ രോഗികളോട് കുറ്റ്യാടി താലൂക്ക് ആശുപത്രി ഡോക്ടര്‍ അപമര്യാദയായി പെരുമാറിയെന്ന് പരാതി. സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. താലൂക്ക് ആശുപത്രിയില്‍ ഇന്ന് അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ വിപിനെതിരെയാണ് പരാതി. പരാതിയെ തുടര്‍ന്ന് ഡോക്ടര്‍ വിപിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡോക്ടറെ ഇന്നുതന്നെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. അത്യാഹിത വിഭാഗത്തില്‍ രോഗികളെ പരിശോധിക്കുന്നതിനിടെ അപമര്യാദയായി പെരുമാറിയെന്നാണ് രോഗികളുടെ പരാതി. ഉച്ചയോടെയാണ് സംഭവം. പരാതി പ്രകാരം 354 വകുപ്പ് പ്രകാരം ഡോക്ടര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു.അതേസമയം ഡോക്ടര്‍ വിപിന്‍ ഡ്യൂട്ടി സമയത്ത് മദ്യപിച്ചിരുന്നതായും രോഗികളും കൂടെ വന്നവരും ആരോപിച്ചു.