പാലക്കാട്: പാലക്കാട് പട്ടാമ്പിയില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ മുങ്ങി മരിച്ചു. പട്ടാമ്പി വള്ളൂര്‍ മേലെകുളത്തിലാണ് ദാരുണാപകടമുണ്ടായത്. കൊടലൂര്‍ മാങ്കോട്ടില്‍ സുബീഷിന്റെ മകന് അശ്വിന് (12) വളാഞ്ചേരി പന്നിക്കോട്ടില്‍ സുനില്‍ കുമാര്‍ മകന് അഭിജിത്ത് (13) എന്നിവരാണ് മരിച്ചത്. മൃതദേഹം പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം സമാനമായ രീതിയില്‍ ഇന്നലെ എറണാകുളം വടക്കന്‍ പറവൂരില്‍ ചെറിയപല്ലന്‍തുരുത്തില്‍ പുഴയില്‍ വീണ് മൂന്ന് കുട്ടികളാണ് മരിച്ചത്. ചെറിയപല്ലം തുരുത്തു സ്വദേശി ബിജുവിന്റെയും കവിതയുടേയും മകള്‍ ശ്രീവേദ, കവിതയുടെ സഹോദരന് ബിനു -നിത ദമ്പതികളുടെ മകന് അഭിനവ്, ശ്രീരാഗ് എന്നിവരാണ് മുങ്ങിമരിച്ചത്.