പയ്യന്നൂർ : പയ്യന്നൂരിലെ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞ കേസിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും. സമീപ ദിവസങ്ങളിലായി നിരവധി പേരെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഇത്തരത്തിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച രണ്ട് പേർ ഇന്നലെ അറസ്റ്റിൽ ആവുകയും ചെയ്തിരുന്നു. സി പി എം പ്രവർത്തകരായ പയ്യന്നൂർ കാറമേൽ സ്വദേശി കശ്യപ് , പെരളം സ്വദേശി ഗനിൽ എന്നിവരാണ് അറസ്റ്റിലായത്.
ഈ മാസം 12 ന് പുലർച്ചെ ഒന്നരയോടെയാണ് ആർ എസ്എസ് ഓഫീസിന്നേരെ ബോംബേറുണ്ടായത്. ബോംബേറിൽ ഓഫീസിൻ്റെ ജനൽച്ചില്ലുകളും കസേരകളും തകർന്നിരുന്നു. ഈ സമയം ഓഫീസിൽ 2 പേർ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നിരവധി പേരെ കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തിരുന്നു. അങ്ങനെയാ് രണ്ട് പേരെ പിടികൂടിയത്. ആർഎസ്എസ് ഓഫീസിന്‍റെ ഗേറ്റിന് മുന്നിൽ വാഹനം നിർത്തിയാണ് അക്രമികള്‍ ബോംബെറിഞ്ഞത്.രണ്ട് ബൈക്കുകളിലായാണ് ആക്രമി സംഘം സ്ഥലത്ത് എത്തിയത്.












