തിരുവനന്തപുരം : എമ്പുരാൻ വിഷയത്തിൽ പ്രതികരണവുമായി പി ബി അംഗം എം എ ബേബി. സിനിമ രാജ്യദ്രോഹപരമാണ് എന്നാണ് സംഘപരിവാറിന്റെ ആക്ഷേപം. ഗുജറാത്തിലെ വംശീയ കൂട്ടക്കൊല യാഥാർത്ഥ്യമാണ്. സിനിമയ്ക്ക് എതിരെ ആക്ഷേപ വർഷം ചൊരിയുന്നത് ജനാധിപത്യ സമൂഹത്തിനു ചേർന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസിന്റെയും സംഘപരിവാറിന്റെയും കടന്നാക്രമണം അത്യന്തം ഉത്കണ്ഠാപരമാണ്. സംഘപരിവാർ ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിക്കുന്നു. സംഘപരിവാറിന്റെ അംഗങ്ങൾ കൂടി ഉൾക്കൊള്ളുന്ന സെൻസർ ബോർഡ് ആണ് സിനിമയ്ക്ക് പ്രദർശനാനുമതി നൽകിയത്. കലാകാരന്മാരെ സംഘപരിവാർ ഭീഷണിക്ക് കീഴ്പെടുത്തുകയാണ്. ഭരണഘടന വിരുദ്ധമായിട്ടും രാജ്യത്തെ നിയമങ്ങൾക്ക് വിരുദ്ധമായുമാണ് സംഘപരിവാർ പ്രവർത്തിക്കുന്നത്. ഇത് ചോദ്യം ചെയ്യപ്പെടണം. ചലച്ചിത്രം ഒരു വ്യവസായം കൂടിയാണ്. അതുകൊണ്ടാകാം റീ സെൻസറിങ് നടത്താൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.