തിരുവനന്തപുരം : സെക്രട്ടറിയേറ്റിലെ നികുതി വകുപ്പിൽ പെഡസ്റ്റൽ ഫാൻ പൊട്ടിത്തെറിച്ചു സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തട്ടില്ല. പൊട്ടി തെറിയെ തുടർന്ന് ഫാനിന്റെ ഫെെബർ ലീഫ് ചിതറിതെറിച്ചു. ഇത് കമ്പ്യൂട്ടറിൽ ഇടിച്ചതിനാൽ ആരുടെയും ശരീരത്തു വീണില്ല. മുൻപ് ഇതേ കെട്ടിടത്തിന്റെ മറുഭാഗത്ത് പാമ്പിനെ കണ്ടിരുന്നു. ഇതേ കെട്ടിടത്തിൽ നേരത്തെ കോൺക്രീറ്റ് പാളി അടർന്ന് വീഴുകയും പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. മാത്രമല്ല സെക്രട്ടറിയേറ്റിലെ ടോയ്ലറ്റിലെ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് പരിക്കേറ്റിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഫാൻ പൊട്ടിത്തെറിച്ചത്.