രക്തത്തിൽ പഞ്ചസാരയുടെ അളവ് വർധിക്കുന്നതാണ് പ്രമേഹം എന്ന രോഗാവസ്ഥ. ഇൻസുലിൻ ഉൽപാദനത്തിന്റെ അഭാവം മൂലം ശരീരത്തിൽ ഉയർന്ന അളവിലുള്ള രക്തത്തിലെ ഗ്ലൂക്കോസിന്റെ സാന്നിധ്യത്തിലാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. എന്നാൽ ഈ അവസ്ഥയുമായി ബന്ധപ്പെട്ട ലക്ഷണങ്ങളെ നിയന്ത്രിക്കാനും അളവ് നിയന്ത്രണത്തിലാക്കാനും നിരവധി മാർഗങ്ങളുണ്ട്. ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ, അമിത ദാഹം, വർദ്ധിച്ച വിശപ്പ്, എന്നിങ്ങനെയുള്ള നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണാതീതമാവുകയും ഈ അവസ്ഥയുമായി ബന്ധപ്പെട്ട ഏറ്റവും മോശമായ ലക്ഷണങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടുകയും ചെയ്യുന്നുവെങ്കിൽ രാത്രി ഉറങ്ങുന്നതിന് മുമ്പ് ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. കാരണം, അത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുക മാത്രമല്ല നല്ല ഉറക്കം ആസ്വദിക്കാനും കഴിയും.
ചമോമൈൽ ചായ…
ചമോമൈൽ ചായ നന്നായി ഉറങ്ങാൻ സഹായിക്കും. മാത്രമല്ല ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്നും പഠനങ്ങൾ പറയുന്നു. ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ ലക്ഷണങ്ങൾ ഒപ്റ്റിമൈസ് ചെയ്യാൻ സഹായിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് എന്നിവയാൽ സമ്പന്നമാണ് ചമോമൈൽ ടീ.
കുതിർത്ത ബദാം…
രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്നതാണെങ്കിൽ എല്ലാ രാത്രിയും ഉറങ്ങുന്നതിനുമുമ്പ് കുറഞ്ഞത് ഏഴോ എട്ടോ കുതിർത്ത ബദാം കഴിക്കുന്നത് ശീലമാക്കുക. മഗ്നീഷ്യം, ട്രിപ്റ്റോഫാൻ എന്നിവയാൽ ബദാം സമ്പന്നമാണ്. ഇത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും രാത്രിയിലെ വിശപ്പിന്റെ വേദന നിയന്ത്രണത്തിലാക്കുകയും ചെയ്യുന്നു.
ഉലുവ…
കുതിർത്ത ഉലുവ ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ലഘൂകരിക്കാൻ സഹായിക്കുന്ന ഹൈപ്പോഗ്ലൈസെമിക് ഗുണങ്ങളാൽ നിറഞ്ഞതാണ്.രാത്രി കിടക്കുന്നതിന് മുമ്പ് ഉലുവ വെള്ളം കുടിക്കുന്നത് ശീലമാക്കുക.
15 മിനിറ്റ് വജ്രാസനത്തിൽ ഇരിക്കുക…
രാത്രി കിടക്കുന്നതിന് തൊട്ടുമുമ്പ് വജ്രാസനം ചെയ്യുക എന്നതാണ് പ്രമേഹം നിയന്ത്രിക്കാനുള്ള മറ്റൊരു മികച്ച മാർഗം. ഇത് രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.