പെരിന്തൽമണ്ണ > നഗരത്തിൽ ഊട്ടി റോഡിൽമാനത്ത് മംഗലം ജങ്ഷനിൽ നിയന്ത്രണം വിട്ട് ടാങ്കര്‍ ലോറി മറിഞ്ഞതിൽ ഇന്ധനം ചോർന്നത് ആശങ്ക ഉയർത്തിയെങ്കിലും 16 മണിക്കൂറിന് ശേഷം പെട്രോൾ സുരക്ഷിതമായി നീക്കം ചെയ്‌ത് ലോറി ഉയർത്തി. കൊച്ചിയില്‍ നിന്ന് പെട്രോളുമായി വന്ന ലോറിയാണ് ബുധനാഴ്ച്ച അർധരാത്രി കഴിഞ്ഞ് മറിഞ്ഞത്.
മാനത്ത് മംഗലം ജങ്ഷന് സമീപം പാലത്തിൻ്റെ ജോലികൾ നടക്കുന്ന മുണ്ടത്ത് പാലത്തിൽ നിന്നുമാണ് ടാങ്കർലോറി താഴേക്ക് വീണത്. എതിരെ വന്ന മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ആനക്കുണ്ട് എന്ന വെള്ളക്കെട്ടിലേക്കാണ് മറിഞ്ഞത്. പാലം പ്രവർത്തിപൂർത്തീകരിച്ച് റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തതല്ലാതെ ഇവിടെ റോഡിൻ്റെ ഒരു വശത്തും സംരക്ഷണഭിത്തി നിർമ്മിക്കുകയോ അപായസൂചനകൾ വെക്കുകയോ ചെയ്‌തിട്ടില്ല. റോഡ് നിർമ്മാണത്തിലെ അപാകത കാരണം ചെറുതും വലുതുമായ അപകടങ്ങൾഇവിടെ പതിവാണ്. പെട്രോൾ ടാങ്കർമറിഞ്ഞത് വെള്ളക്കെട്ടിലേക്ക് ആയതു കൊണ്ടാണ് വൻഅപകടം ഒഴിവായത്.
അഗ്നി രക്ഷസേനയുടെ പെട്ടെന്നുള്ള ഇടപെടലും വൻ ദുരന്തം ഒഴിവാക്കി. വാഹനംമറിഞ്ഞത് മുതൽനേരിയ തോതില്‍ ഇന്ധനം ചോരുന്നത് ആശങ്ക പരത്തിയിരുന്നു. ടാങ്കർ മറിഞ്ഞതിനെ തുടർന്ന് സംസ്ഥാന പാതയിൽമാനത്ത്മംഗലം ചിലീസ് ജങ്ഷൻമുതൽപെരിന്തൽമണ്ണ സെൻട്രൽ ജoങ്ഷൻവരെയുള്ള ഗതാഗതം നിരോധിച്ചിരുന്നു.