കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയ സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ മൊഴി രേഖപ്പെടുത്താൻ കോടതി അനുമതി നൽകി. എറണാകുളം സിജെഎം കോടതിയാണ് പോലീസിന്റെ ആവശ്യം പരിഗണിച്ച് അനുമതി നൽകിയത്. രഹസ്യ മൊഴി രേഖപ്പെടുത്താൻ മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തും. ബാലചന്ദ്ര കുമാറിനെ സമൻസ് അയച്ച് വിളിച്ചു വരുത്തിയായിരിക്കും മൊഴി രേഖപ്പെടുത്തുക.