പത്തനംതിട്ട: കാമുകന്റെ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അനുഷയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കുത്തി വയ്ക്കാന്‍ ഉപയോഗിച്ച സിറിഞ്ച്, ഗ്ലൗസ് എന്നിവ പൊലീസ് കണ്ടെടുത്തു. പ്രതി ഇവ വാങ്ങിയ പുല്ലൂക്കുളങ്ങരയിലെ മെഡിക്കല്‍ ഷോപ്പിലും ലാബ് കോട്ട് വാങ്ങിയ കായംകുളത്തെ വസ്ത്രവ്യാപാര സ്ഥാപനത്തിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. കായംകുളം പുല്ലുകുളങ്ങര സ്വദേശി സ്നേഹയെയാണ് (25) അനുഷ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സ്നേഹയുടെ ഭര്‍ത്താവ് അരുണിന്റെ സുഹൃത്താണ് യുവതി.
പുല്ലൂക്കുളങ്ങര സ്വദേശിയായ അരുണുമായി വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്നു അനുഷ. അരുണ്‍ തന്നില്‍നിന്നും അകലുന്നു എന്നു തോന്നിയതോടെയാണ് ഭാര്യയെ കൊല്ലാന്‍ ശ്രമിച്ചതെന്നാണ് അനുഷ പോലീസിനു നല്കിയ മൊഴി. സ്നേഹയെ കൊല്ലാന്‍ ശ്രമിച്ചത് അരുണിനോടുള്ള പ്രണയം തെളിയിക്കാന്‍ വേണ്ടിയാണെന്നും സ്നേഹ മരിച്ചാല്‍ അരുണ്‍ തന്നോടൊപ്പം വരുമെന്ന് കരുതുയെന്നും അനുഷ പോലീസിനോട് വ്യക്തമാക്കി.