തിരുവനന്തപുരം : പോലീസ് സ്റ്റേഷന് നേരെ പെട്രോള്‍ ബോംബ് ആക്രമണം. തിരുവനന്തപുരം ആര്യങ്കോട് പോലീസ് സ്റ്റേഷന് നേരെയാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ രണ്ട് തവണയായി സ്റ്റേഷന് നേരെ പെട്രോള്‍ ബോംബ് എറിയുകയായിരുന്നുവെന്നാണ് വിവരം. ഇതില്‍ ഒരു ബോംബ് പൊട്ടിവീണു കത്തുകയും മറ്റേത് പൊട്ടാതെ നിലത്ത് പതിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം കഞ്ചാവ് സംഘം ഒരു യുവാവിനെ കുത്തിപരിക്കേല്‍പ്പിച്ചിരുന്നു. ഈ കേസിലെ പ്രതികള്‍ക്കായി ഇന്നലെ പോലീസ് നിരവധി വീടുകളില്‍ പരിശോധന നടത്തിയിരുന്നു. ഇതിലുള്ള പ്രതികാരമായിട്ടാവാം പോലീസ് സ്റ്റേഷന് നേരെ ആക്രമണം നടന്നത് എന്നാണ് സൂചന. അക്രമണത്തിന് പിന്നാലെ കാട്ടാക്കട പോലീസ് ഡിവിഷന് കീഴിലെ മുഴുവന്‍ സ്റ്റേഷനുകളില്‍ നിന്നും കൂടുതല്‍ ഉദ്യോഗസ്ഥര്‍ ആര്യങ്കോട് എത്തിയിട്ടുണ്ട്.