സമ്പദ്‌വ്യവസ്ഥ തീർത്തും തകർച്ച നേരിടുന്ന രാജ്യമായ പാക്കിസ്ഥാനിൽ ഇന്ധനവില ക്രമാനുഗതമായി ഉയരുകയാണ്. അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്നും 6.5 ബില്യൺ ഡോളറിന്റെ വായ്‍പാ പാക്കേജിനായി പാകിസ്ഥാൻ ശ്രമിക്കുകയാണ്. ഇതുകാരണം അടുത്തിടെ നികുതികളും ഇന്ധന വിലയും വർദ്ധിച്ചു. എന്നാൽ വിലക്കയറ്റവും അവശ്യസാധനങ്ങളുടെ വിലക്കയറ്റവും ജനങ്ങളെ വലിയ തോതിൽ ബാധിച്ചു. അതുകൊണ്ടു തന്നെ താഴ്ന്ന വരുമാനക്കാർക്ക് ഓരോ ലിറ്റർ പെട്രോളിനും സബ്‌സിഡി നൽകാൻ സർക്കാര്‍ പെട്രോളിയം ദുരിതാശ്വാസ പാക്കേജ്’ പ്രഖ്യാപിച്ചു. ഇതനുസരിച്ച് പാവപ്പെട്ടവർക്ക് പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് ലിറ്ററിന് 50 രൂപ സബ്‌സിഡി നൽകും.
താഴ്ന്ന വരുമാനക്കാരായ ആളുകൾക്ക് സബ്‌സിഡി നൽകാനുള്ള നീക്കം ഏറ്റവും ആവശ്യമുള്ള ആളുകൾക്ക് ആശ്വാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ്. ഇരുചക്രവാഹനങ്ങൾ, റിക്ഷകൾ, 800 സിസി വരെയുള്ള കാറുകൾ എന്നിവയ്ക്കുള്ള സബ്‌സിഡി ലീറ്ററിന് 100 രൂപയായി ഇരട്ടിയാക്കാനും തീരുമാനം ഉണ്ട്. രാജ്യത്തെ പെട്രോളിയം സഹമന്ത്രി ഡോ മുസാദിക് മാലിക് പറയുന്നതനുസരിച്ച്, താഴ്ന്ന വരുമാനമുള്ള സ്ലാബിൽ വരുന്ന കുടുംബങ്ങൾക്ക് 21 ലിറ്റർ പെട്രോളിന് സബ്സിഡി ബാധകമാണ്.
സമ്പന്നരിൽ നിന്ന് 100 രൂപ അധികം ഈടാക്കി സർക്കാർ സബ്‌സിഡിക്ക് ധനസഹായം നൽകുമെന്ന് പെട്രോളിയം സഹമന്ത്രി മുസാദിക് മസൂദ് മാലിക്കിനെ ഉദ്ദരിച്ച് ഡോൺ റിപ്പോര്‍ട്ട് ചെയ്യുന്നു. സമ്പന്നർക്ക് പെട്രോൾ വിലയും പാവപ്പെട്ടവർക്ക് വിലകുറയും ആക്കുമെന്ന് മാലിക് പറഞ്ഞു .സമ്പന്നർ നൽകുന്ന ഉയർന്ന വില താഴ്ന്ന വരുമാനക്കാർക്ക് പെട്രോളിയം സബ്‌സിഡി നൽകാൻ ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
സബ്‌സിഡി 100 രൂപയായി വർധിപ്പിക്കാൻ ഉത്തരവിട്ടതായി മന്ത്രി പിന്നീട് അറിയിച്ചു, അതായത് സമ്പന്നർക്ക് 100 രൂപ അധികം ഈടാക്കും, പാവപ്പെട്ടവർക്ക് 100 രൂപ കുറയും. മോട്ടോർ സൈക്കിളുകൾ, റിക്ഷകൾ, 800 സിസി കാറുകൾ, അല്ലെങ്കിൽ മറ്റ് ചെറുകാറുകൾ എന്നിവയുള്ള താഴ്ന്ന വരുമാനക്കാരായ ഉപഭോക്താക്കൾക്ക് സബ്‌സിഡി നിരക്കിൽ പെട്രോളിയം ഉൽപ്പന്നങ്ങൾ നൽകുമെന്നും ഡോൺ റിപ്പോർട്ട് ചെയ്തു.
വർദ്ധിച്ച പെട്രോളിയം വില 2023 മാർച്ച് 16 മുതൽ പ്രാബല്യത്തിൽ വന്നു, ഈ വർഷം മാർച്ച് 31 വരെ ഇത് ബാധകമായിരിക്കും. 272 രൂപയാണ് പാക്കിസ്ഥാനിലെ പെട്രോള്‍ വില. ആണ്, ഹൈ-സ്പീഡ് ഡീസലിന്റെ (HSD) വില 293 രൂപ ആണ്. മണ്ണെണ്ണയുടെ വില ലിറ്ററിന് 190.29 ആണ്,
ഈ വർഷം ജനുവരി 15 മുതൽ, പാക്കിസ്ഥാൻ രൂപയുടെ മൂല്യം കുറയുന്നതിനാൽ, എച്ച്എസ്ഡി, പെട്രോളിന്റെ വില യഥാക്രമം ലിറ്ററിന് 65 രൂപയും പെട്രോളിന് 62 രൂപയും സർക്കാർ വർദ്ധിപ്പിച്ചു . പെട്രോളിയം റിലീഫ് പാക്കേജ് സബ്‌സിഡികൾ നൽകാതെ തന്നെ അടുത്ത ആറാഴ്ചയ്ക്കുള്ളിൽ നടപ്പാക്കുമെന്ന് ഡോൺ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം ഇതാദ്യമായല്ല പാകിസ്ഥാൻ സർക്കാർ ഈ തന്ത്രം നടപ്പാക്കുന്നത് എന്നത് ശ്രദ്ധേയമാണ്. നേരത്തെ ഗ്യാസ് താരിഫിലും സമാനമായ സംവിധാനം പ്രയോഗിച്ചിരുന്നു. എന്നാല്‍ ഈ സബ്‌സിഡികൾ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് ഐഎംഎഫുമായി കൂടിയാലോചിച്ചിട്ടില്ലെന്ന് ഡോൺ റിപ്പോർട്ട് ചെയ്യുന്നു. ഇന്ധനവിലയിൽ ഇനിയും വർധനവുണ്ടാകുമെന്നും ഇപ്പോൾ സംസാരമുണ്ട്.