അബുദാബി: ആഗോളതലത്തിലെ എണ്ണവിലയുടെ മാറ്റത്തിന്‍റെ അടിസ്ഥാനത്തിൽ രാജ്യത്തെ ഇന്ധന വില പുതുക്കി നിശ്ചയിച്ച് യു എ ഇ. ഏപ്രിൽ മാസത്തെ ഇന്ധനവില പെട്രോൾ ഉപയോക്താക്കൾക്ക് നിരാശയേകുന്നതാണെങ്കിലും ഡീസൽ ഉപയോക്താക്കൾക്ക് ആശ്വാസകരമാണ്. അതായത് ഏപ്രിൽ മാസത്തിൽ യു എ ഇയിൽ പെട്രോളിന് വില വർധിപ്പിച്ചപ്പോൾ ഡീസലിന് വില കുറച്ചു എന്ന് സാരം. അർധരാത്രി മുതലാണ് പുതുക്കിയ വില നടപ്പിലായത്. ഇന്ധന വില തീരുമാനിക്കുന്ന സമിതിയാണ് യു എ ഇയിൽ 2024 മാർച്ചിലെ പുതിയ ഇന്ധന നിരക്കുകൾ പുറത്തിറക്കിയത്. പെട്രോളിന്‍റെ എല്ലാ വിഭാഗങ്ങളിലും ഇക്കുറിയും വർദ്ധനവുണ്ട്. അന്താരാഷ്ട്ര എണ്ണ വിപണിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഏറ്റക്കുറച്ചിലുകളും പ്രാദേശിക ഇന്ധന വില നിർണ്ണയത്തെ ബാധിച്ചിട്ടുണ്ടെന്ന് ഇന്ധന വില തീരുമാനിക്കുന്ന സമിതി വ്യക്തമാക്കി.