ന്യൂഡൽഹി : ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പിഎഫ് പെൻഷൻ നൽകുന്നതു സംബന്ധിച്ച സുപ്രീംകോടതി വിധിപ്രകാരം അർഹരായ ബാക്കിയുള്ളവർക്ക് ഓപ്ഷൻ നൽകാനുള്ള ലിങ്ക് ഇപിഎഫ്ഒ വെബ്സൈറ്റിൽ ഉടൻ വരും. ഇതു സംബന്ധിച്ച അറിയിപ്പ് സൈറ്റിൽ ഇന്നലെ വന്നു. സംയുക്ത ഓപ്ഷൻ നൽകാനുള്ള ഓൺലൈൻ സംവിധാനം ഉടൻ എന്നാണ് സ്ക്രോളിൽ പറയുന്നത്.
കോടതി നിശ്ചയിച്ച സമയപരിധി തീരാൻ കഷ്ടിച്ച് ഒരാഴ്ച ബാക്കിയുള്ളപ്പോഴാണു ലിങ്ക് ഉടൻ വരുമെന്ന അറിയിപ്പു വന്നിരിക്കുന്നത്. നിശ്ചയിച്ച സമയപരിധിക്കുള്ളിൽ നടപടികൾ പൂർത്തീകരിക്കണമെന്നു കഴിഞ്ഞ ദിവസം ഇപിഎഫ്ഒ വിജ്ഞാപനമിറക്കിയിരുന്നു.