തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗവർണറുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതിനായി പുതിയ തസ്തിക സൃഷ്ടിച്ചു. 27,800– 59,400 രൂപ ശമ്പള സ്കെയിലാണ് നിയമം.
ഏഴു ശതമാനം ഡിഎയും 10 ശതമാനം എച്ച്ആർഎയും ചേരുമ്പോൾ പ്രതിമാസം 32,526 രൂപ ശമ്പളം ലഭിക്കും. വർഷങ്ങളായി രാജ്ഭവനിൽ കരാർ അടിസ്ഥാനത്തിൽ ജോലി നോക്കുന്നതിനാൽ ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തണമെന്നായിരുന്നു ഗവർണറുടെ ഓഫിസിന്റെ ശുപാർശ. ഗവർണറുടെ ഓഫിസിൽ എത്തുന്ന അതിഥികളുടെയും ഗവർണർ പങ്കെടുക്കുന്ന ചടങ്ങുകളുടെയും ചിത്രം രാജ്ഭവനു വേണ്ടി എടുക്കാനാണ് ഫോട്ടോഗ്രാഫറെ നിയമിച്ചിരിക്കുന്നത്.