കൊച്ചി : പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞതുമൂലം മലേഷ്യൻ യാത്രക്കാർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുടുങ്ങി. ശനിയാഴ്ച രാത്രി 11-ന് മലേഷ്യയിലേക്ക് മലിൻഡോ വിമാനത്തിൽ പോകേണ്ടിയിരുന്ന യാത്രക്കാരാണ് കുടുങ്ങിയത്. 140 യാത്രക്കാരാണ് വിമാനത്തിൽ പോകാനിരുന്നത്. ഇവരെ ഹോട്ടലുകളിലേക്ക് മാറ്റി. മലേഷ്യയിലേക്കുള്ള വിമാനത്തിൽ വൈകിട്ട് 5-ന് മാത്രമേ ഇവർക്ക് പോകാനാകൂ.