• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പിണറായിയോടുള്ളത് ചെഗുവേര, ലെനിൻ തുടങ്ങിയവരോട് തോന്നുന്ന ആരാധനയായി കണ്ടാൽ മതി -ഇ.പി. ജയരാജൻ

by Web Desk 04 - News Kerala 24
January 9, 2024 : 8:58 pm
0
A A
0
പിണറായിയോടുള്ളത് ചെഗുവേര, ലെനിൻ തുടങ്ങിയവരോട് തോന്നുന്ന ആരാധനയായി കണ്ടാൽ മതി -ഇ.പി. ജയരാജൻ

കണ്ണൂർ: പിണറായി വിജയൻ ഒരുപാട് കഴിവുള്ളയാളാണെന്നും അതെല്ലാവരും അംഗീകരിച്ചതാണെന്നും അദ്ദേഹത്തോടുള്ള ആരാധനയുടെ ഭാഗമായുണ്ടാകുന്ന കലാസൃഷ്ടിയാണ് ചില വിശേഷണങ്ങളെന്നും എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. ചെഗുവേര, ലെനിൻ തുടങ്ങിയ ഇതിഹാസ പുരുഷന്മാരോട് തോന്നുന്ന ഒരാരാധനയായി അതിനെ കണ്ടാൽ മതിയെന്നും അതൊന്നും വ്യക്തിപൂജയല്ലെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ, ഭരണ, സംഘടന രംഗത്ത് പിണറായിയുടെ കഴിവ് വലുതാണ്. ഇതെല്ലാം ആരാധനയോടെ കാണുമ്പോഴാണ് പല വിശേഷണങ്ങൾ അദ്ദേഹത്തിന് നൽകുന്നത്. അതിനെ ആനിലക്ക് കാണുന്നതിനു പകരം പിണറായി വിരോധം മനസ്സിൽ സൂക്ഷിച്ച് ദുർവ്യാഖ്യാനം ചെയ്യുന്നതാണ് പ്രശ്ന​മെന്നും ഇ.പി. ജയരാജൻ വിശദീകരിച്ചു.വ്യക്തിപൂജയെ കമ്യൂണിസ്റ്റുകാർ ഒരിക്കലും അംഗീകരിക്കില്ല. ചെഗുവേരയുടെ ചിത്രമുള്ള ബനിയൻ ഇട്ടുനടക്കുന്നത് ആരാധനയാണ്. ചിലർ കവിതയും പാട്ടും എഴുതും. കാരണഭൂതൻ, സൂര്യൻ തുടങ്ങിയ വിശേഷണമെല്ലാം അങ്ങനെയാണോ എന്ന് ചോദിച്ചപ്പോൾ ‘നിങ്ങൾ ദുർവ്യാഖ്യാനം ചെയ്യുന്നതാണ് പ്രശ്ന’മെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പി. ജയരാജനെ പുകഴ്ത്തി പാട്ടുണ്ടാക്കിയതിന് പാർട്ടി നടപടിയെടുത്തില്ലേ എന്ന ചോദ്യത്തിന്, അദ്ദേഹം സ്വയം തിരുത്തിയതാണെന്നും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഇ.പി. ജയരാജൻ പറഞ്ഞു.

പാർട്ടിയെ അവമതിക്കുന്ന തരത്തിൽ ചിലർ പി.ജെ ആർമിയുണ്ടാക്കി. അതിനെ പി. ജയരാജൻ തന്നെ തള്ളിപ്പറഞ്ഞപ്പോൾ എല്ലാം അവസാനിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇതുപോലെ പിണറായി വിജയനും തള്ളിപ്പറയാമല്ലോ എന്ന ചോദ്യത്തിന് എന്തിന് അദ്ദേഹം പറയണം, പാർട്ടി പറഞ്ഞാൽ പോരേയെന്നായിരുന്നു ഇ.പി. ജയരാജന്റെ മറുപടി. പാർട്ടിയും പിണറായിയുമെല്ലാം ഒന്നാണെന്നും എല്ലാ കാര്യങ്ങളും പാർട്ടി ചർച്ചചെയ്യാറുണ്ടെന്നും സ്വയം വിമർശനം നടത്താറുണ്ടെന്നും ഇ.പി. ജയരാജൻ കൂട്ടിച്ചേർത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്റ്റാർബക്സിനു മുന്നിൽ പ്രതി​ഷേധം: വിദ്യാർഥികൾക്കെതിരെ കലാപാഹ്വാനക്കേസ് എടുത്തത് പ്രതിഷേധാർഹം- സോളിഡാരിറ്റി

Next Post

ഗവർണറുടെ ശ്രമം പ്രകോപനമുണ്ടാക്കാൻ: എം വി ഗോവിന്ദൻ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഗവർണറുടെ ശ്രമം പ്രകോപനമുണ്ടാക്കാൻ: എം വി ഗോവിന്ദൻ

ഗവർണറുടെ ശ്രമം പ്രകോപനമുണ്ടാക്കാൻ: എം വി ഗോവിന്ദൻ

കലോത്സവകിരീടം; കണ്ണൂരിന്റെ താരങ്ങൾക്ക്‌ ഉജ്വല വരവേൽപ്പ്‌

കലോത്സവകിരീടം; കണ്ണൂരിന്റെ താരങ്ങൾക്ക്‌ ഉജ്വല വരവേൽപ്പ്‌

റിസർവ് ബാങ്ക് ഉദ്യോഗസ്ഥ ചമഞ്ഞ് വായ്പ വാഗ്ദാനം; ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ

റിസർവ് ബാങ്ക് ഉദ്യോഗസ്ഥ ചമഞ്ഞ് വായ്പ വാഗ്ദാനം; ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ

റിപ്പബ്ലിക് ദിന പരേഡിൽ കര്‍ണാടകത്തിനും കേന്ദ്രത്തിന്റെ വെട്ട്; നിശ്ചലദൃശ്യത്തിന് അനുമതി നിഷേധിച്ചു

റിപ്പബ്ലിക് ദിന പരേഡിൽ കര്‍ണാടകത്തിനും കേന്ദ്രത്തിന്റെ വെട്ട്; നിശ്ചലദൃശ്യത്തിന് അനുമതി നിഷേധിച്ചു

കോവളത്ത് യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച മൂന്നംഗ സംഘത്തിൽ ഒരാൾ അറസ്റ്റിൽ

കോവളത്ത് യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച മൂന്നംഗ സംഘത്തിൽ ഒരാൾ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In