തിരുവനന്തപുരം: കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചന പരാതിയുമായി ബന്ധപ്പെട്ട് വിവാദം കനക്കവേ ചെയർമാൻ അടൂര്‍ ഗോപാലകൃഷ്നെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ലോകം കണ്ട മികച്ച സംവിധായകനാണ് അടൂരെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. ദേശാഭിമാനിയുടെ 80 ആം വാര്‍ഷികാഘോഷ ചടങ്ങിലാണ് അടൂരിനെ മുഖ്യമന്ത്രി പുകഴത്തിയത്. അന്തര്‍ദേശീയ രംഗത്തെ മലയാള സിനിമയുടെ ബ്രാന്‍ഡ് അംബാസിഡറാണ് അടൂര്‍. സിനിമയോട് അദ്ദേഹത്തിന് എന്നും അടങ്ങാത്ത അഭിനിവേശമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.