തിരുവനന്തപുരം: ജോ ജോസഫ് സഭാ സ്ഥാനാര്‍ത്ഥിയാണെന്ന വിമര്‍ശനത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥി ആണ്, ഞാനും അതേ. പക്ഷേ, അത് നിയമസഭയുടെ സ്ഥാനാർത്ഥി ആണെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. തൃക്കാക്കരയിലെ ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃക്കാക്കര അബദ്ധം തിരുത്തണമെന്നും പിണറായി വിജയന് പറഞ്ഞു. ബിജെപിയുടെ വർഗ്ഗീയതക്കുള്ള ശരിയായ ബദൽ സിപിഎം. ഉപതെരഞ്ഞെടുപ്പിൽ കേരളം ആഗ്രഹിച്ച പോലെ തൃക്കാക്കര മണ്ഡലം പ്രതികരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിന്റെ വേവലാതി യുഡിഎഫ് ക്യാമ്പിൽ പ്രകടമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. സിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി കാനം രാജേന്ദ്രനും സ്ഥാനാര്‍ത്ഥി ജോ ജോസഫും എൽഡിഎഫിലേയും സിപിഎമ്മിലേയും മറ്റു നേതാക്കളും കണ്വൻഷൻ വേദിയിലുണ്ടായിരുന്നു. കെ വി തോമസും കൺവെൻഷനില്‍ പങ്കെടുത്തു.