തിരുവനന്തപുരം : അധിക്ഷേപ പരാമർശം നടത്തിയ കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ സംസ്കാരം ജനങ്ങൾ വിലയിരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പട്ടി എന്ന വാക്കിന് മലബാറിലും തിരുവിതാംകൂറിലും ഒരു അർത്ഥമാണുള്ളത്. അയാൾ, ഇയാൾ തുടങ്ങിയ വിശേഷണങ്ങൾക്കാണ് വടക്കും തെക്കുമെല്ലാം വ്യത്യാസമുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത്തരം അധിക്ഷേപ വാക്കുകൾക്കെല്ലാം കേസ് എടുക്കുന്നത് സർക്കാരിന്റെ താൽപര്യത്തിലുള്ള കാര്യമല്ല. ഓരോരുത്തരും അവരവരുടെ സംസ്കാരം അനുസരിച്ചാണ് സംസാരിക്കുക. അത് ജനങ്ങൾ വിലയിരുത്തും. നിരന്തരമായി വ്യക്തിപരമായി ആക്ഷേപിക്കുന്നത് അദ്ദേഹത്തിന് എന്തെങ്കിലും വിഷമം ഉള്ളതുകൊണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.