പത്തനംതിട്ട > ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നല്ലനിലയിൽ മുന്നോട്ടുപോവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പത്തനംതിട്ട ജില്ലയിലെ നവകേരളസദസ്സ് പ്രഭാതയോഗത്തിൽ ശബരിമല വിമാനത്താവളം മുതൽ പരിസ്ഥിതിസൗഹൃദമായ പത്തനംതിട്ട വരെ ചർച്ചാവിഷയങ്ങളായി.
പത്തനംതിട്ട അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളിലേയ്ക്ക് വെളിച്ചം വീശുന്ന ഇടപെടലുകളാണ് പ്രഭാതയോഗത്തിൽ പങ്കെടുത്ത് സംസാരിച്ചവരിൽ നിന്നുമുണ്ടായത്. ഓരോ വിഷയങ്ങളിലും സർക്കാരിൻ്റെ നിലപാടും സ്വീകരിക്കുന്ന നടപടികളും വിശദമാക്കാൻ യോഗം അവസരമൊരുക്കി. ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ ദിശാബോധം നൽകാൻ പര്യാപ്തമാകും വിധം ക്രിയാത്മകമായിരുന്നു സംവാദമെന്നും മുഖ്യമന്ത്രി പറഞ്ഞു.