പുതിയകാവ്> നാട് രക്ഷപെടാന്‍ പാടില്ലെന്ന നിലപാടാണ് കോണ്‍ഗ്രസിനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മാറ്റിവെച്ച നവകേരള സദസ് നടന്ന എറണാകുളത്തെ തൃപ്പൂണിത്തുറയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഐ നേതാവ് കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്ന് സദസ് മാറ്റിവയ്ക്കുകയായിരുന്നു. ബഹിഷ്കരണത്തിന്റെ കാരണം പറയാന്‍ ഇതുവരെ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.മുന്‍ യുഡിഎഫ് സര്‍ക്കാര്‍ നടക്കില്ലെന്ന് പ്രഖ്യാപിച്ച പദ്ധതികള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്തു ഇന്ന് നടത്തുന്നു. അത് ജനങ്ങള്‍ക്ക് മനസിലായെന്ന് നവകേരള സദസ്സിലെ പങ്കാളിത്തത്തില്‍ നിന്ന് വ്യക്തമാണ്.
സദസ് ശുഷ്കമാക്കാന്‍ പ്രതിപക്ഷം ആകാവുന്നതെല്ലാം ചെയ്തു. പക്ഷേ ജനം അത് തിരിച്ചറിഞ്ഞു. വെറുതെ കോണ്‍ഗ്രസ് സദസിനോടും വിയോജിപ്പ് കാണിക്കുകയാണ്.മാറ്റിവെച്ച പരിപാടി എന്ന വിഷമം ഇല്ലാതെ ഇന്നലത്തെ പോലെ തൃപ്പൂണിത്തുറയിലും ആളുകള്‍ എത്തി. സമ്മര്‍ദ്ദം ചെലുത്തിയല്ല ആളുകള്‍ ഒരോ സദസിലേക്കും എത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു