തിരുവനന്തപുരം : ഓൺലൈൻ ഗെയിം നിയന്ത്രിക്കാൻ ശക്തമായ നിയമ ഭേദഗതി പരിഗണനയിൽ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കലാ രംഗത്തെ പ്രമുഖർ ഇത്തരം കമ്പനികളുടെ പരസ്യത്തിൽ അഭിനയിക്കുന്നത് നിർഭാഗ്യകരമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഓൺലൈൻ ഗെയിം നിരോധിക്കാൻ ഉള്ള സർക്കാർ നടപടി ഹൈകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. സ്റ്റേ മാറ്റാൻ നടപടി സ്വീകരിക്കും. ലക്ഷങ്ങൾ നഷ്ടപെടുന്നത് മൂലം പലരും ആത്മഹത്യയിലേക്ക് നീങ്ങുകയാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
ഓൺ ലൈൻ റമ്മിക്ക് എതിരെ കർശന നടപടി വേണം എന്നാവശ്യപ്പെട്ട് എ പി അനിൽകുമാർ എം എൽ എയാണ് സബ്മിഷൻ അവതരിപ്പിച്ചത്. ഓൺ ലൈൻ റമ്മി നിരോധിക്കണമെന്ന് എ പി അനിൽകുമാർ ആവശ്യപ്പെട്ടു. ഇതിനായി നിയമ ഭേദഗതി കൊണ്ട് വരണം എന്ന് അനിൽകുമാർ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു.