• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, December 24, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പൊതുവിദ്യാലയങ്ങളിൽനിന്നു വലിയ തോതിൽ കുട്ടികൾ കൊഴിഞ്ഞു പോകുന്നതിന് അറുതി വരുത്താനായി : മുഖ്യമന്ത്രി

by Web Desk 06 - News Kerala 24
May 31, 2022 : 11:16 am
0
A A
0
കൊവിഡ് വ്യാപനം രൂക്ഷം ; കര്‍ശന ജാഗ്രത വേണം എന്ന് മുഖ്യമന്ത്രി : നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെ ((general education department) അഭിവൃദ്ധിപ്പെടുത്താൻ സർക്കാർ സ്വീകരിച്ച നടപടികളിൽ കക്ഷിരാഷ്ട്രീയ ഭേദചിന്തയുണ്ടായിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഏതെങ്കിലും പ്രത്യേക വിഭാഗത്തിനല്ല, നാടിനാകെ അഭിമാനിക്കാവുന്നവിധമാണു പൊതുവിദ്യാഭ്യാസ രംഗത്തു വലിയ മാറ്റങ്ങൾ യാഥാർഥ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. നവകേരളം കർമപദ്ധതി-2 വിദ്യാകിരണം മിഷന്റെ ഭാഗമായി കിഫ്ബി, പ്ലാൻ ഫണ്ട്, മറ്റു ഫണ്ടുകൾ എന്നിവയുപയോഗിച്ചു പുതിയായി നിർമിച്ച 75 സ്‌കൂൾ കെട്ടിടങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

പൊതുവിദ്യാലയങ്ങൾ നവീകരിക്കപ്പെട്ടതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ നാട്ടിലെ പാവപ്പെട്ടവരാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പൊതുവിദ്യാലയങ്ങളിൽനിന്നു വലിയ തോതിൽ കുട്ടികൾ കൊഴിഞ്ഞു പോകുന്നതിന് അറുതി വരുത്താനായി. അമ്പതും നൂറും വർഷം പഴക്കമുള്ള പൊതുവിദ്യാലയങ്ങളുടെ കേടുപാടുകൾ യഥാസമയം പരിഹരിക്കപ്പെടാതെ, ഇല്ലായ്മയുടെ പര്യായമായി അവ മാറിയ സാഹചര്യം മുൻപു കേരളത്തിലുണ്ടായിരുന്നു. ചോർന്നൊലിക്കുന്ന മേൽക്കൂരയും വിണ്ടുകീറിയ തറയും ചുവരും  കാലൊടിഞ്ഞ ബെഞ്ചുകളുമൊക്കെയായിരുന്നു അക്കാലത്ത് വിദ്യാലയങ്ങളുടെ ചിത്രം.

ഇതോടെ പൊതുവിദ്യാലയങ്ങളിൽ പഠിച്ച മാതാപിതാക്കൾ അവിടേയ്ക്കു കുട്ടികളെ അയക്കാത്ത സ്ഥിതിയായി. ഇതിനൊരു മാറ്റമുണ്ടാക്കുമെന്ന വാഗ്ദാനവുമായാണു 2016ലെ സർക്കാർ അധികാരത്തിലെത്തിയത്. പൊതുവിദ്യാഭ്യാസ മേഖലയുടെ നവീകരണവും ശാക്തീകരണവും തെരഞ്ഞെടുപ്പു പ്രകടന പത്രികയിൽ പ്രഖ്യാപിച്ചതിനെ വോട്ട് സമ്പാദിക്കാനുള്ള പ്രചാരണമാണെന്നു ചിലർ ചിത്രീകരിച്ചു. എന്നാൽ ഒന്നു  പറയുകയും മറ്റൊന്നു പ്രവർത്തിക്കുകയും ചെയ്യുന്നതല്ല സർക്കാരിന്റെ നയമെന്നു ബോധ്യപ്പെടുത്താൻ പിന്നീടുള്ള അഞ്ചു വർഷങ്ങൾകൊണ്ടു സർക്കാരിനു കഴിഞ്ഞു. 600 ഇനങ്ങൾ പ്രകടന പത്രികയിലുണ്ടായിരുന്നു. വിരലിലെണ്ണാവുന്നവ ഒഴികെ എല്ലാം പൂർത്തിയാക്കി. വികസന പദ്ധതികൾ യാഥാർഥ്യമാക്കാൻ കിഫ്ബി പുനരുജ്ജീവിപ്പിച്ചതിനെ എതിർത്തവരുമുണ്ടായിരുന്നു. പരിഹാസവും പുച്ഛവുമായിരുന്നു തുടക്കത്തിൽ ഇതിനോടു പ്രകടിപ്പിച്ചത്.

ധനകാര്യ സ്ഥാപനമെന്ന നിലയിൽ കിഫ്ബിക്കു പണം കിട്ടുന്നതിനു തടസമാകത്തക്കവിധമുള്ള പരാമർശങ്ങളുണ്ടായി. കിഫ്ബിയെ തകർക്കാനും വികസനത്തെ തടയാനുമുള്ള നീക്കമായിരുന്നു അത്. 50,000 കോടി രൂപയുടെ പശ്ചാത്തല വികസനം ലക്ഷ്യംവച്ചു പ്രഖ്യാപിച്ച കിഫ്ബി മുഖേന 2021 വരെ 62500 കോടി രൂപയുടെ പദ്ധതികൾക്കു ധനസഹായം നൽകാൻ കഴിഞ്ഞു. 5000 കോടി യുടെ വികസന പദ്ധതികൾ പൊതുവിദ്യാഭ്യാസ മേഖലയിൽ മാത്രം ഏറ്റെടുത്തു. കഴിഞ്ഞ അഞ്ചു വർഷംകൊണ്ട് അഞ്ചു കോടിയുടെ 110 കെട്ടിടങ്ങൾ, മൂന്നു കോടിയുടെ 106 കെട്ടിടങ്ങൾ, ഒരു കോടിയുടെ രണ്ടു കെട്ടിടങ്ങൾ എന്നിവ കിഫ്ബി മുഖേന യാഥാർഥ്യമാക്കി. ഇതിനു പുറമേയാണ് പുതുതായി 75 സ്‌കൂൾ കെട്ടിടങ്ങൾ കൂടി ഇപ്പോൾ നാടിനു സമർപ്പിച്ചത്.

കഴിഞ്ഞ ഒരു വർഷത്തിനിടെ 145 സ്‌കൂൾ കെട്ടിടങ്ങൾ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയ്ക്കു സമർപ്പിക്കാൻ കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. 48 ഹയർ സെക്കൻഡറി ലാബുകൾ നവീകരിച്ചു. വിദ്യാഭ്യാസ മേഖലയിക്കായി 2546 കോടി രൂപ സംസ്ഥാന ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്. ഇതിൽ 1016 കോടി സ്‌കൂൾ വിദ്യാഭ്യാസ മേഖലയ്ക്കു മാത്രമാണ്. വിദ്യാലയങ്ങളെ ഭിന്നശേഷി സൗഹൃദമാക്കാൻ 15 കോടി രൂപ പ്രത്യേകമായി നീക്കിവച്ചു.

ശാരീരിക പരിമിതിയുടെ പേരിൽ ഒരു കുട്ടിപോലും വിദ്യാഭ്യാസ സമ്പ്രദായത്തിനു പുറത്തായിപ്പോകരുതെന്ന നിർബന്ധം സർക്കാരിനുണ്ട്. ഉച്ചഭക്ഷണ പദ്ധതിക്കുള്ള സംസ്ഥാന വിഹിതമായി 342.64 കോടി രൂപ നീക്കിവച്ചു. പോഷകാഹാരം ഉറപ്പാക്കുന്നതിനുള്ള 192 കോടി ഉൾപ്പെടെയാണിത്. ഡിജിറ്റൽ പഠനോപകരണങ്ങൾ വിദ്യാർഥികൾക്കു ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച വിദ്യാകിരണം പദ്ധതിക്കു വലിയ സ്വീകാര്യതയാണു ലഭിക്കുന്നത്. ഡിജിറ്റൽ വിദ്യാഭ്യാസ രംഗത്തു കേരളം മുന്നോട്ടുവച്ച മാതൃക രാജ്യം പിന്തുടരാൻ ഒരുങ്ങുകയാണ്. ഇക്കൊല്ലത്തെ കേന്ദ്ര ബജറ്റിൽ ഇക്കാര്യം വ്യക്തമാകും.

കോവിഡ് ലോകത്താകെയുള്ള കുട്ടികളിൽ വലിയ പ്രയാസമുണ്ടാക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. വെല്ലുവിളികളെ നേരിടാൻ കുഞ്ഞുങ്ങളെ പ്രാപ്തരാക്കുകയെന്നത് പ്രധാനമാണ്. കോവിഡ് കാലത്തു സ്‌കൂളുകൾ അടച്ചിട്ടതു വലിയ മാനസിക പ്രയാസമുണ്ടാക്കുന്നുണ്ട്. ഇത് ഏതെല്ലാം തരത്തിൽ കുട്ടികളെ ബാധിച്ചുവെന്നതു മനസിലാക്കണം. ഇതിനായുള്ള ആസൂത്രിത പദ്ധതികൾ സ്‌കൂൾ തലത്തിൽ ആവിഷകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എസ്എസ്എല്‍സി ഫലം ജൂണ്‍ 10 ന് ; 12 ന് ഹയർസെക്കന്‍ററി ഫലപ്രഖ്യാപനം

Next Post

ഇന്നലെ കൂടിയത് ഇന്ന് കുറഞ്ഞു ; ചാഞ്ചാടി സ്വർണവില

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
ഇന്നലെ കൂടിയത് ഇന്ന് കുറഞ്ഞു ; ചാഞ്ചാടി സ്വർണവില

ഇന്നലെ കൂടിയത് ഇന്ന് കുറഞ്ഞു ; ചാഞ്ചാടി സ്വർണവില

സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് യുഡിഎഫ് മാപ്പ് പറയണം – എം സ്വരാജ്

സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് യുഡിഎഫ് മാപ്പ് പറയണം - എം സ്വരാജ്

മകളുടെ മൃതദേഹം വീട്ടിലെ ബാത്ത്റൂമില്‍ അഞ്ച് വര്‍ഷം ഒളിപ്പിച്ചുവെച്ച 60 വയസുകാരിക്ക് ജീവപര്യന്തം

മകളുടെ മൃതദേഹം വീട്ടിലെ ബാത്ത്റൂമില്‍ അഞ്ച് വര്‍ഷം ഒളിപ്പിച്ചുവെച്ച 60 വയസുകാരിക്ക് ജീവപര്യന്തം

അവകാശമാണ് – എല്ലാരും വോട്ട് ചെയ്യണം ; തൃക്കാക്കരയിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി

അവകാശമാണ് - എല്ലാരും വോട്ട് ചെയ്യണം ; തൃക്കാക്കരയിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി

സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞ് രാജ്യം വിടാത്തത് 14,653 പേര്‍ ; സ്‍പോണ്‍സര്‍മാര്‍ക്ക് പിഴ ചുമത്തും

സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞ് രാജ്യം വിടാത്തത് 14,653 പേര്‍ ; സ്‍പോണ്‍സര്‍മാര്‍ക്ക് പിഴ ചുമത്തും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In