തിരുവനന്തപുരം > പാടില്ലാത്ത രീതിയിലുള്ള പെരുമാറ്റമാണ് സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്ന് മാധ്യമപ്രവർത്തകയ്ക്ക് നേരെയുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അക്കാര്യത്തിൽ പൊതുസമൂഹം വേണ്ട രീതിയിൽ പ്രതികരിച്ചിട്ടുണ്ട്. ക്ഷമകൊണ്ടുമാത്രം തീരില്ലെന്ന് വിധേയയായ യുവതി വ്യക്തമാക്കി. അത്രത്തോളം വേദന അവർക്കുണ്ടാക്കിയെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇത് മനസിലാക്കി പ്രവർത്തിക്കാൻ തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു