കോഴിക്കോട്: സർക്കാരിന്റെ ഒരു ലക്ഷം സംരംഭങ്ങൾ പ്രചരണത്തിന് എതിരെ യൂത്ത് ലീഗ് രംഗത്ത്. പുതിയ സംരംഭങ്ങൾ, ജില്ലാ അടിസ്ഥാനത്തിൽ ഉള്ള കണക്ക്, നിക്ഷേപം, പരസ്യത്തിന് ഉൾപ്പെടെ ചിലവായ തുക എന്നിവയുടെ കണക്ക് വ്യവസായ മന്ത്രിയുടെ കയ്യിൽ ഇല്ല എന്ന് യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷന് പി കെ ഫിറോസ് പറഞ്ഞു. വിവരാവകാശ നിയമപ്രകാരം കിട്ടിയ മറുപടിയിൽ ആണ് ഇക്കാര്യം വ്യക്തമായത്. വ്യവസായ വകുപ്പും വ്യക്തമായ മറുപടി നൽകുന്നില്ല. സാങ്കേതിക കാരണങ്ങൾ പറഞ്ഞു മറുപടി വൈകിപ്പിക്കാൻ നോക്കുന്നു. ഒരുലക്ഷം സംരംഭങ്ങൾ ഏതെന്ന് യൂത്ത് ലീഗ് സ്വന്തം നിലക്ക് പരിശോധിച്ചു. ഒരു പഞ്ചായത്തിൽ 206 സംരംഭങ്ങളിൽ 146 എണ്ണം പഴയത് തന്നെ ആണ്. മലപ്പുറം നഗരസഭയിൽ ഭൂരിഭാഗവും പഴയതാണ്
സര്ക്കാര് യാതൊരു പരിശോധനയും നടത്താതെയാണ് സംരഭങ്ങളുടെ കണക്ക് പുറത്ത് വിട്ടത്. ജീവനക്കാർ നൽകിയ കണക്ക് അതുപോലെ പ്രസിദ്ധീകരിച്ചു. സംസ്ഥാനത്ത് സംയുക്ത പരിശോധനക്ക് വ്യവസായ മന്ത്രി തയാറാണോയെന്നും ഫിറോസ് ചോദിച്ചു. മന്ത്രി പറയുന്ന പഞ്ചായത്ത്/ നഗരസഭ സാമ്പിളായി സ്വീകരിക്കാം. അതിൽ 50 ശതമാനം എങ്കിലും പുതിയ പദ്ധതികൾ കാണിക്കാൻ തയാറാണോ. കൃത്യമായ കണക്ക് പുറത്ത് വിടണം. കള്ളമാണെങ്കിൽ പരസ്യമായി മന്ത്രി മാപ്പ് പറയണം. പരസ്യത്തിന് ചിലവിട്ട പണം സർക്കാരിന് തിരികെ നൽകണം.പ ണം മന്ത്രിയുടെ കയ്യിൽ നിന്ന് ഈടാക്കണമെന്നും പി.കെ. ഫിറോസ് ആവശ്യപ്പെട്ടു.