സമസ്തയുമായി തര്‍ക്കങ്ങളില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. സമസ്തയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കും. പ്രസ്താവനാ യുദ്ധം അവസാനിപ്പിക്കണം. വിഷയത്തില്‍ പരസ്യ പ്രസ്താവന നടത്തേണ്ടെന്ന നിലപാട് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സമസ്തയും ലീഗുമായുള്ള തര്‍ക്കം അടഞ്ഞ അധ്യായമാണ്. സമസ്തയും ലീഗും തമ്മിലുള്ള ബന്ധം ശക്തമാണെന്ന് സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും വ്യക്തമാക്കിയതാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.



















