തിരുവനന്തപുരം : തന്നെ പൗരപ്രമുഖനായി മുഖ്യമന്ത്രി പിണറായി വിജയന് കണ്ടിട്ടുണ്ടാകില്ലെന്ന് ജസ്റ്റിസ് ബി കെമാല്‍പാഷ. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട യോഗത്തിലേക്ക് ക്ഷണിച്ചത് മുഖ്യമന്ത്രിയുടെ വിശ്വസ്തരെ മാത്രമാണ്. സില്‍വര്‍ ലൈന്‍ കേരളത്തെ തുലയ്ക്കാനുള്ള പദ്ധതിയാണെന്നും വലിയ എതിര്‍പ്പുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പദ്ധതി നിര്‍ത്തിവയ്ക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും ബി കെമാല്‍പാഷ പറഞ്ഞു. അതേസമയം സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയെ കുറിച്ച് വിശദീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിന്റെ അഭിമാന പദ്ധതിയായ തിരുവനന്തപുരം – കാസര്‍ഗോഡ് സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയിലിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളിലുള്ളവരുടെ അഭിപ്രായങ്ങള്‍ ആരായുന്നതിനും പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്നതിനുമായി ഇന്ന് എറണാകുളം ടിഡിഎം ഹാളില്‍ യോഗം ചേരുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു.