ഇടുക്കി : ഇടുക്കിയിലെ ഉടുമ്പൻചോല താലൂക്കിൽ റേഷന്‍ വിതരണത്തില്‍ ഗുരുതര വീഴ്ച. ഓഗസ്റ്റില്‍ വിതരണം ചെയ്യേണ്ടിയിരുന്ന തൊണ്ണൂറായിരം കിലോയിലധികം ഭക്ഷ്യധാന്യം വിതരണം ഉപഭോക്താക്കൾക്ക് കിട്ടിയില്ല.ക്ലറിക്കല്‍ പിഴവ് മൂലമാണ് ഭക്ഷ്യ ധാന്യ വിതരണത്തില്‍ കുറവ് വന്നത്.
ഇടുക്കിയിലെ ഉടുമ്പന്‍ചോല താലൂക്കിലുള്ള പിങ്ക്,മഞ്ഞ കാർഡ് ഉമകൾക്ക് ലഭിക്കേണ്ട അരിയുടെ അളവിലാണ് കുറവ് സഭവിച്ചിത്. താലൂക്കിലാകെ 25,000 കാർഡുകൾ ആ വിഭാഗത്തിലുണ്ട്. കേന്ദ്ര സർക്കാരിൻറെ പിഎംജികെവൈ പദ്ധതിയുടെ കാര്‍ഡിലെ ഓരോ അംഗത്തിനും അഞ്ച് കിലോ വീതം ഭക്ഷ്യ ധാന്യമാണ് നല്‍കേണ്ടത്. മുന്‍പ്, നാല് കിലോ അരിയും ഒരു കിലോ ഗോതമ്പുമാണ് അനുവദിച്ചിരുന്നത്. ഓഗസ്റ്റ് മുതല്‍, ഗോതമ്പ് ഒഴിവാക്കി. പകരം ഓരോകിലോ അരി കൂടുതൽ അനുവദിച്ചു. എന്നാൽ ഗോതമ്പിന് പകരം ലഭിക്കേണ്ട അരി കിട്ടിയില്ല. അതായത് ഒരു കാർഡിന് അഞ്ചു കിലോ അരി ലഭിക്കേണ്ടിടത്ത് കിട്ടിയത് നാലു കിലോ മാത്രം. ഇരുപത്തിഅയ്യായിരത്തിലധികം കാര്‍ഡുകള്‍ക്കായി തൊണ്ണൂറായിരം കിലോയിലധികം അരിയുടെ വിതരണം മുടങ്ങി.
ഗോതമ്പിന് പകരം ഉള്‍പ്പെടുത്തേണ്ട അരിയുടെ കണക്ക് കൃത്യമായി ഉടുമ്പന്‍ചോല താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്നും സമര്‍പ്പിയ്ക്കാത്തതാണ് വീഴ്ചയ്ക്ക് കാരണം. ഇതോടെ തോട്ടം, കാര്‍ഷികമേഖലയിലെ നിര്‍ധന കുടുംബങ്ങള്‍ക്കാണ് അര്‍ഹതപെട്ട റേഷന്‍ വിഹിതം മുടങ്ങിയത്. നഷ്ടമായ അരി വിതരണം സെപ്റ്റംബറില്‍ ചെയ്യുമെന്നായിരുന്നു അധികൃതര്‍ അറിയിച്ചിരുന്നതെങ്കിലും കാര്‍ഡ് ഒന്നിന് ഒരുകിലോ മാത്രമാണ് നല്‍കിയത്. കുറവ് വന്ന അരി വരും മാസങ്ങളില്‍ അധികമായി ലഭിയ്ക്കുമെന്നാണ് ഉടുമ്പന്‍ചോല സപ്ലൈ ഓഫീസിന്റെ വിശദീകരണം